തിരുവനന്തപുരം: അനില്‍ ആന്റണി തെറ്റുതിരുത്തി മടങ്ങിവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സഹോദരന് അജിത് ആന്റണി. അനില്‍ ബിജെപിയിലേക്ക് പോകുമെന്ന് താന്‍ തീരെ പ്രതീക്ഷിച്ചില്ലെന്നും അനിലിന്റെ തീരുമാനം ദുഖകരമാണെന്നും അജിത് ആന്റണി പറഞ്ഞു. അനിലിനെ ബിജെപി കറിവേപ്പില പോലെ ചവിട്ടിക്കൂട്ടി കളയുമെന്നും അത് അദ്ദേഹത്തിന് മനസിലാവുമെന്നാണ് താന്‍ കരുതുന്നതെന്നും അജിത് പറഞ്ഞു. വാര്‍ത്ത വന്നതോടെ പിതാവ് എ കെ ആന്റണി ദുഖിതനായി മാറിനില്‍ക്കുകയാണെന്നും അദ്ദേഹത്തെ ഇത്ര ദുര്‍ബലനായി മുന്‍പ് കണ്ടിട്ടില്ലെന്നും അജിത് മാധ്യമങ്ങളോട് പറഞ്ഞു.
'അനില്‍ ഇങ്ങനെയൊരു തീരുമാനമെടുക്കുമെന്ന് സ്വപ്നത്തില്‍പ്പോലും കരുതിയില്ല. ഒരുപാടുപേര് അനിലിനെ വിളിച്ച് വൃത്തികെട്ട ഭാഷയില്‍ സംസാരിച്ചിരുന്നു. അത് അദ്ദേഹത്തിന് ഫീല്‍ ചെയ്തിട്ടുണ്ടാകാം. ദേഷ്യപ്പെട്ട് മാറിനില്‍ക്കുമെന്നാണ് കരുതിയത്. ദിവസവും തെറിവിളിയായിരുന്നു. അത് നേതാക്കളാവാന്‍ വഴിയില്ല. പ്രവര്‍ത്തകരായിരിക്കും. ഇനി കോണ്ഗ്രസിലിരുന്നിട്ട് കാര്യമില്ലെന്ന് തോന്നിയിട്ടാവാം ബിജെപിയിലേക്ക് പോയത്. തെറ്റുതിരുത്തി മടങ്ങിവരുമെന്നാണ് പ്രതീക്ഷ. അനിലിനെ ബിജെപി കറിവേപ്പില പോലെ ചവിട്ടിക്കൂട്ടി എടുത്തുകളയുമെന്നാണ് എനിക്ക് തോന്നുന്നത്. അത് അദ്ദേഹത്തിന് മനസിലാവുമെന്നാണ് കരുതുന്നത്'- അജിത് ആന്റണി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇന്നലെ വൈകുന്നേരം നാലുമണിയോടെ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തുവെച്ചാണ് അനില്‍ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയല്‍, വി മുരളീധരന്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു അനില്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.