അനില്‍ കെ ആന്റണി ബിജെപിയില്‍ ചേര്‍ന്നു

ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനും കെപിസിസി മുന്‍ ഡിജിറ്റല്‍ മീഡിയാ കണ്‍വീനറും എ ഐ സി സി ഡിജിറ്റല്‍ മീഡിയാ കോര്‍ഡിനേറ്ററുമായിരുന്ന അനില്‍ കെ ആന്റണി ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് അനില്‍ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയല്‍, വി മുരളീധരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു അനില്‍ ബിജെപിയില്‍ അംഗമായത്. ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് വ്യക്തമാക്കുന്ന ബിബിസി ഡോക്യുമെന്ററി വിവാദമായ പശ്ചാത്തലത്തില്‍ ബിജെപി അനുകൂല നിലപാടെടുത്തതോടെയാണ് അനില്‍ ആന്റണിയും കോണ്‍ഗ്രസ് നേതൃത്വവും തമ്മില്‍ ഇടഞ്ഞത്. 

അനില്‍ ആന്റണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് രംഗത്തെത്തിയത്. അനിലിനെതിരെ നടപടിയെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളും ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് കെപിസിസി ഡിജിറ്റല്‍ മീഡിയാ കണ്‍വീനര്‍, എ ഐ സിസി ഡിജിറ്റല്‍  മീഡിയാ കോര്‍ഡിനേറ്റര്‍ പദവികള്‍ രാജിവെച്ച അനില്‍ പിന്നീട് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ നിരന്തരം വിമര്‍ശനമുന്നയിക്കുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2024-ലെ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ ചവറ്റുകുട്ടയിലെറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്കുളള മികച്ച അവസരമാണെന്ന് അനില്‍ ആന്റണി അടുത്തിടെ പറഞ്ഞിരുന്നു. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്റെ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പിന്തുണച്ചും രംഗത്തെത്തിയതോടെ അനില്‍ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായി. അതേസമയം, എ കെ ആന്റണിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ഇന്ന് അഞ്ചരയോടെ മാധ്യമങ്ങളെ കാണും.

Contact the author

National Desk

Recent Posts

Web Desk 6 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More