പേരുപോലെ ഗുലാം നബി ആസാദ് ഇപ്പോൾ ശരിക്കും ബിജെപിയുടെ അടിമയായി- പരിഹാസവുമായി കോൺഗ്രസ് നേതാക്കൾ

ഡല്‍ഹി: കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും രൂക്ഷമായി വിമര്‍ശിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാക്കള്‍. അമ്പതുവര്‍ഷത്തോളം എതിര്‍ത്ത അതേ ആശയത്തെയാണ് ഗുലാം നബി ആസാദ് ഇപ്പോള്‍ പിന്തുടരുന്നതെന്നും പേരുപോലെ തന്നെ അദ്ദേഹം ഇപ്പോള്‍ ബിജെപിയുടെ അടിമയായിത്തീര്‍ന്നെന്നും കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു. ഗുലാം നബി ആസാദും ജ്യോതിരാദിത്യ സിന്ധ്യയുമെല്ലാം കോണ്‍ഗ്രസിനൊപ്പം നിന്ന് നേട്ടങ്ങളുണ്ടാക്കുകയായിരുന്നെന്നും ഇപ്പോഴാണ് അവരുടെ യഥാര്‍ത്ഥ സ്വഭാവം പുറത്തുവന്നതെന്നും കോണ്‍ഗ്രസ് മാധ്യമവിഭാഗം മേധാവി ജയ്‌റാം രമേശ് പറഞ്ഞു.

നല്ലൊരു ആസാദ് (സ്വതന്ത്ര്യന്‍) ബിജെപിയുടെ ഗുലാമായി (അടിമ) മാറിയെന്നാണ് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനാതെ പറഞ്ഞത്. എംപി സ്ഥാനമൊഴിഞ്ഞിട്ടും ആസാദ് ഔദ്യോഗിക വസതിയില്‍ തുടരുന്നത് ബിജെപിയുടെ ആശിര്‍വാദത്തോടെയാണെന്നും സുപ്രിയ ചൂണ്ടിക്കാട്ടി. ബിജെപിയില്‍നിന്ന് എന്തെങ്കിലും നേടിയെടുക്കാനുളള മികച്ച വഴി രാഹുല്‍ ഗാന്ധിയെ അധിക്ഷേപിക്കലാണെന്നും അതാണ് ഗുലാം നബി ആസാദ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അടുത്ത പതിറ്റാണ്ടുകളിലൊന്നും കോണ്‍ഗ്രസിന് അധികാരം ലഭിക്കില്ലെന്നും പാര്‍ട്ടിയുടെ നിലവിലെ അവസ്ഥയ്ക്കു കാരണം രാഹുല്‍ ഗാന്ധിയാണെന്നും ഗുലാം നബി ആസാദ് കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 'പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ച അത്താഴവിരുന്നുകളിലൊന്നും പങ്കെടുക്കാതിരുന്നത് അനുചിതമായിപ്പോയി. അദ്ദേഹത്തിനെതിരെ ഏഴുവര്‍ഷത്തിനിടെ എഴുപതു തവണ ഞാന്‍ പ്രസംഗിച്ചിട്ടുണ്ട്. എന്നാല്‍ മോദി എന്നോട് അനുഭാവത്തോടെയാണ് പെരുമാറിയത്. കോണ്‍ഗ്രസിന് ഇനി പൊതുതെരഞ്ഞെടുപ്പുകള്‍ വിജയിക്കാനുളള കഴിവില്ല. പ്രാദേശിക നേതാക്കളുടെ കഴിവുകൊണ്ടാണ് കോണ്‍ഗ്രസ് ഇതുവരെ പിടിച്ചുനിന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യം വിജയിക്കാന്‍പോകുന്നില്ല'- എന്നും ഗുലാം നബി ആസാദ് പറഞ്ഞിരുന്നു.

Contact the author

National Desk

Recent Posts

Web Desk 6 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More