ബിജെപിയില്‍ വലിയ പൊട്ടിത്തെറിയുണ്ടാകും, നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്കെത്തും- രണ്‍ദീപ് സിംഗ് സുര്‍ജേവാല

ബംഗളുരു: ബിജെപി നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്കെത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല. നിലവിലെ മിക്ക മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ബിജെപി ഇനി സീറ്റ് നല്‍കില്ലെന്നും അത് പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകാന്‍ കാരണമാകുമെന്നും സുര്‍ജേവാല പറഞ്ഞു. പരാജയം മുന്നില്‍ക്കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നൂറുകണക്കിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി ഉദ്യോഗസ്ഥരെ കര്‍ണാടകയിലേക്ക് അയച്ചതായാണ് വിവരമെന്നും അതിനെ അതിജീവിച്ച് കര്‍ണാടകയില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടുമെന്നും രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു. ഇന്നലെ രാത്രി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഡല്‍ഹിയിലെ വസതിയില്‍ നടത്തിയ അടിയന്തര വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'നിരവധി എംഎല്‍എമാരും എംഎല്‍സിമാരും മുന്‍ എംഎല്‍എമാരും  മുന്‍ എംഎല്‍സിമാരും കോര്‍പ്പറേഷന്‍ ചെയര്‍മാന്‍മാരുമുള്‍പ്പെടെ ഡസന്‍കണക്കിന് ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നുകഴിഞ്ഞു. പരാജയം മുന്നില്‍ക്കണ്ട് മോദി നൂറുകണിക്കിന് ഇഡി, ഐടി ഉദ്യോഗസ്ഥരെ കര്‍ണാടകയിലേക്ക് അയച്ചതായാണ് വിവരം. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കാനാണ് നീക്കം. എന്നാല്‍ അതിനെയെല്ലാം അതിജീവിച്ച് കോണ്‍ഗ്രസ് കര്‍ണാടകയില്‍ വന്‍ വിജയം നേടും'- രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നവരെ ആക്രമിക്കുമെന്ന് ബിജെപി ഭീഷണിപ്പെടുത്തുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ആരോപിച്ചു. അധികാരം നഷ്ടപ്പെടുമെന്ന ആശങ്ക ബിജെപിക്കുണ്ടെന്ന് കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസിന് അനുകൂലമായ അന്തരീക്ഷമാണെന്നും അധികാരം കൈവിട്ടുപോകുമെന്ന ഭയത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് അവര്‍ കേന്ദ്ര ഏജന്‍സികളെ സംസ്ഥാനത്തേക്ക് അയക്കുകയാണെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 5 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More