ലക്നൗ: എംപി സ്ഥാനം നഷ്ടമായതിനുപിന്നാലെ ഔദ്യോഗിക വസതി ഒഴിയാന്‍ നോട്ടീസ് ലഭിച്ച രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി അയോധ്യാ ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്. അയോധ്യയിലെ പ്രശസ്തമായ ഹനുമാന് ഗഡി ക്ഷേത്രത്തിലെ പൂജാരി മഹന്ത് സഞ്ജയ് ദാസാണ് രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. രാഹുല്‍ ഗാന്ധി നിര്‍ബന്ധമായും അയോധ്യയിലേക്ക് വരണമെന്നും അദ്ദേഹം ക്ഷേത്രത്തിലെ ആശ്രമത്തില്‍ താമസിച്ചാല്‍ തങ്ങള്‍ക്ക് ഒരുപാട് സന്തോഷമാകുമെന്നും സഞ്ജയ് ദാസ് പറഞ്ഞു.
'രാഹുല്‍ ഗാന്ധി അയോധ്യയിലേക്ക് വരണം. ഹനുമാന്ഗഡിലെത്തി പ്രാര്‍ത്ഥന നടത്തണം. ക്ഷേത്രത്തിന്റെ പരിസരത്ത് ഒരുപാട് ആശ്രമങ്ങളുണ്ട്. അദ്ദേഹത്തിന് ഞങ്ങള്‍ക്കൊപ്പം ആശ്രമത്തില്‍ താമസിക്കാം. രാഹുലിനെ ഞങ്ങള്‍ ഈ പുണ്യനഗരത്തിലേക്ക് സ്വാഗതം ചെയ്യുകയാണ്. അദ്ദേഹത്തിന് താമസിക്കാന്‍ ഇവിടെ ധാരാളം സ്ഥലമുണ്ട്'- സഞ്ജയ് ദാസ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനുപിന്നാലെ രാഹുല്‍ ഗാന്ധിക്ക് ഔദ്യോഗിക വസതിയൊഴിയാന്‍ ലോക്സഭാ സെക്രട്ടറിയേറ്റ് നോട്ടീസ് നല്‍കിയിരുന്നു. വസതി ഒഴിയാന്‍ തയാറാണെന്ന് രാഹുലും മറുപടി നല്കി. തുടര്‍ന്ന് 'മേരാ ഘര്‍ ആപ്കാ ഘര്‍ (എന്റെ വീട് താങ്കളുടെയും) എന്ന പേരില്‍ കോണ്‍ഗ്രസ് ഒരു ക്യാംപെയ്ന് ആരംഭിച്ചു. അതിനുപിന്നാലെ നിരവധിപേരാണ് രാഹുല്‍ഗാന്ധിയ്ക്കു പിന്തുണയുമായി രംഗത്തെത്തിയത്.