വർക്കലയിൽ രോ​ഗം സ്ഥിരീകരിച്ചയാൾ ക്വാറന്‍റൈന്‍ ചട്ടങ്ങൾ ലംഘിച്ചു

വർക്കലയിൽ രോ​ഗം സ്ഥിരീകരിച്ചയാൾ ക്വാറൻൈൻ ചട്ടങ്ങൾ ലംഘിച്ചു. ഷാർജയിൽ ജോലി ചെയ്യുന്ന വർക്കല പുത്തൻചന്ത സ്വദേശിയാണ് ക്വാറന്റൈൻ ലംഘിച്ച് നാട്ടിൽ കറങ്ങിയത്. ഇയാൾ കഴിഞ്ഞ മാസം 20 നാണ് ഷാർജയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. ആരോ​ഗ്യ പ്രവർത്തകരുടെ നിർദ്ദേശ പ്രകാരം ഇയാൾ വീട്ടിൽ സ്വയം നിരീക്ഷണത്തിലായിരുന്നു. എന്നാൽ ആറ് ദിവസത്തിന് ശേഷം ഭാര്യയെയും കൂട്ടി  മകളുമായി ആശുപത്രിയിലേക്ക് കാറിൽ പോയി. കുഞ്ഞിന് പനിയുള്ളതിനാലാണ്  ആശുപത്രിയിൽ പോയതെന്നാണ് ഇയാൾ നൽകുന്ന വിശദീകരണം.

മാര്‍ച്ച്‌ 28 , 29 തീയതികളിൽ ജനറൽ ആശുപത്രിയിലും എസ് യു ടി ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഇയാൾ എത്തിയിരുന്നു.108 ആംബുലൻസിലായിരുന്നു യാത്ര. ഭാര്യയെയും കുട്ടികളെയും ചികിത്സിക്കാനാണ് പോയതെന്നാണ് ഇയാൾ പറ‍യുന്നത്. കൂടെ പോകാൻ വേറെ ആരും ഇല്ലാത്തതിനാലാണ് താൻ പുറത്തിറങ്ങിയതെന്നും ഇദ്ദേഹം ആരോ​ഗ്യ വകുപ്പിന് നൽകിയിരിക്കുന്ന വിശ​​ദീകരണം. തുടർന്ന് ഈ മാസം 3 തവണ ഭാര്യയെയും കുട്ടികളെയും കൂട്ടി വർക്കല ആശുപത്രിയിൽ പോയി. ഈ മാസം 23 നാണ് ഇയാൾക്ക് രോ​ഗം സ്ഥിരീകരിക്കുന്നത്. നിലവിൽ ഇയാൾ  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More