ജര്‍മ്മനിയില്‍ 24 മണിക്കൂറിനുള്ളില്‍ - 99 മരണം
ബര്‍ലിന്‍: കഴിഞ്ഞ 24 മണിക്കൂറിനകം മരണപ്പെട്ടത് 99 പേരാണ്. ഇന്നലെ 114 ഉം ശനിയാഴ്ച 185 പേരുമാണ് ജര്‍മ്മനിയില്‍ മരിച്ചത്. ഇതോടെ ജര്‍മ്മനിയില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 5,976 ആയി. കഴിഞ്ഞ ആഴ്ചയുടെ തുടക്കത്തില്‍ പ്രതിദിന മരണനിരക്ക് 309 പോയതൊഴിച്ചാല്‍ മിക്ക ദിവസങ്ങളിലും മരണനിരക്ക് 200 താഴെ പിടിച്ചു നിര്‍ത്താന്‍ ജര്‍മ്മനിക്ക് കഴിഞ്ഞിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ കോവിഡ്-19 മരണത്തെ പ്രതിരോധിക്കുന്ന രാജ്യമായാണ് ജര്‍മ്മനി കണക്കാക്കപ്പെടുന്നത്.
പുതിയ രോഗികളുടെ എണ്ണത്തിലും കുറവ്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആകെ 1257 പേര്‍ക്ക് മാത്രമാണ് ജര്‍മ്മനിയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ രോഗീ സ്ഥിരീകരണമാണിത്. മരണ സംഖ്യ കുറഞ്ഞു നില്‍ക്കുമ്പോഴും രോഗികളുടെ വര്ദ്ധനവായിരുന്നു ജര്‍മ്മനിയുടെ പ്രധാന വെല്ലുവിളി. ഇതില്‍ നിന്ന് മുക്തി നേടുന്നതോടെ ജര്‍മ്മനിക്ക് കൊറോണ വൈറസിനെ അതിജീവിക്കല്‍ എളുപ്പമാകും അതിലേക്കുള്ള സൂചനയായാണ് ആരോഗ്യപ്രവര്‍ത്തകര്‍ രോഗീ വര്‍ദ്ധനാനിരക്കിലെ ഈ വലിയ കുറവിനെ കാണുന്നത്.