ഡല്‍ഹി: ഗൗതം അദാനിയുടെ കൈവശമുളള മുഴുവന്‍ സമ്പത്തും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതാണെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്റിവാളിന്റെ അവകാശവാദത്തെ പിന്തുണച്ച് ശിവസേന എംപി സഞ്ജയ് റാവത്ത്. അദാനി ഒരു മുഖം മാത്രമാണെന്നും യഥാര്‍ത്ഥത്തില്‍ അദാനിയുടെ കൈവശമുളള പണമെല്ലാം നരേന്ദ്രമോദിയുടേതാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ഇക്കാരണംകൊണ്ടാണ് അദാനി സംരക്ഷിക്കപ്പെടുന്നതെന്നും വിഷയത്തില്‍ കൃത്യമായ അന്വേഷണം നടക്കണമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
'നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അദാനിയുടെ സാമ്രാജ്യം ഉയര്‍ന്നുവരുന്നത്. മോദി എല്ലാ വിഷയങ്ങളെക്കുറിച്ചും സംസാരിക്കും പക്ഷെ അദാനിയെക്കുറച്ച് ഒരക്ഷരം മിണ്ടില്ല. അദാനി രാജ്യത്തെ കൊളളയടിക്കുകയാണ്. അതിനെതിരെയാണ് പ്രതിപക്ഷം സമരം നടത്തുന്നതും പ്രതിഷേധിക്കുന്നതും. അദാനിയുടെ കമ്പനികളിലെ ഇരുപതിനായിരം കോടി രൂപയെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചോദിച്ചത് ശരിയായ ചോദ്യമാണ്. ഞങ്ങള്‍ക്ക് ഉത്തരം വേണം'- സഞ്ജയ് റാവത്ത് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അദാനി വിഷയത്തില്‍ രാഹുല്‍ ഗാന്ധിയും പ്രതിപക്ഷവും ഉന്നയിച്ച വിഷയങ്ങളെക്കുറിച്ച് മോദി എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും അദാനിയും മോദിയും തമ്മിലുളള ബന്ധമെന്താണെന്നും സഞ്ജയ് റാവത്ത് ചോദിച്ചു. ഇഡിയും സി ബി ഐയും പ്രതിപക്ഷത്തിനുമാത്രമുളളതാണോ എന്നും അദാനിക്ക് ബാധകമല്ലേ എന്നും അദ്ദേഹം ചോദിച്ചു. അദാനി ഗ്രൂപ്പില്‍ നിക്ഷേപിക്കപ്പെട്ട പണം നരേന്ദ്രമോദിയുടേതാണെന്നും മോദിയുടെ പണം കൈകാര്യം ചെയ്യുന്ന മാനേജര്‍ മാത്രമാണ് അദാനിയെന്നുമാണ് അരവിന്ദ് കെജ്റിവാള്‍ പറഞ്ഞത്.