ബംഗളുരു: ലോക്സഭാംഗത്വം റദ്ദാക്കിയതിനുപിന്നാലെ രാഹുല്‍ ഗാന്ധി വീണ്ടും കര്‍ണാടകയിലെ കോലാറിലേക്ക്. ഏപ്രില്‍ അഞ്ചിനാണ് കോലാറിലെത്തുക. കോലാറില്‍ വന്‍ പ്രതിഷേധ പരിപാടിക്ക് കളമൊരുക്കുകയാണ് കോണ്‍ഗ്രസ്. 2019-ല്‍ കോലാറില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് രാഹുലിനെതിരെ മാനനഷ്ടക്കേസെടുത്തതും അദ്ദേഹത്തെ അയോഗ്യനാക്കിയതും. അതേസ്ഥലത്ത് വീണ്ടും വേദിയൊരുക്കി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി നടത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊപ്പം പ്രതിഷേധ പരിപാടിയിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. രാഹുലിനെ അയോഗ്യനാക്കിയത് പ്രചാരണ വിഷയമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. 2019-ല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് എന്തുകൊണ്ടാണ് മോദി എന്ന് പേരുളളവരെല്ലാം കളളന്മാരായത് എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചത്. നീരവ് മോദി, ലളിത് മോദി, നരേന്ദ്രമോദി എന്നിവരെ പരാമര്‍ശിച്ചായിരുന്നു രാഹുലിന്റെ ചോദ്യം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കോലാറില്‍ നടത്തിയ പ്രസംഗത്തിനെതിരെ ഗുജറാത്തിലെ സൂറത്തിലാണ് കേസെടുത്തത്. സൂറത്ത് കോടതി രാഹുലിനെ രണ്ടുവര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ ലോക്സഭയില്‍നിന്ന് അയോഗ്യനാക്കി. ഇതിനെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഇന്ന് വൈകുന്നേരം ഡല്‍ഹിയില്‍നിന്ന് ആരംഭിക്കുന്ന പന്തംകൊളുത്തി പ്രകടനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും എംപിമാരും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പങ്കെടുക്കും.