ബില്‍ക്കിസ് ബാനു കേസ് പ്രതികള്‍ സര്‍ക്കാര്‍ വേദിയില്‍; നിയമവ്യവസ്ഥയോടുളള സംഘപരിവാറിന്റെ പരസ്യ വെല്ലുവിളിയെന്ന് മുഹമ്മദ് റിയാസ്

ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതി ബിജെപി എംഎൽഎയ്ക്കും എംപിക്കുമൊപ്പം സർക്കാർ വേദി പങ്കിട്ടതിനെതിരെ വിമർശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ബലാത്സംഗക്കേസ് പ്രതി സർക്കാർവേദി പങ്കിട്ടത് രാജ്യത്തെ നിയമവ്യവസ്ഥയോടുളള സംഘപരിവാറിന്റെ പരസ്യമായ വെല്ലുവിളിയാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ബിൽക്കിസ് ബാനു കേസിലെ പ്രതികളെ സർക്കാർ പരിപാടിയിൽ വിളിച്ച് ആദരിക്കുന്നവരുടെ ലക്ഷ്യം വ്യക്തമാണെന്നും രാജ്യത്തെ നിയമസംവിധാനങ്ങളെ തെല്ലും വിലവെയ്ക്കുന്നില്ലെന്ന സംഘപരിവാറിൻരെ പ്രഖ്യാപനമാണതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. അങ്ങനെ മറക്കാനാവുമോ ബിൽക്കിസ് ബാനുവിനെ എന്ന തലക്കെട്ടിൽ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് മന്ത്രിയുടെ വിമർശനം.

പി എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

അങ്ങനെ മറക്കാനാവുമോ ബിൽക്കിസ് ബാനുവിനെ!

ബിൽക്കിസ് ബാനുവിനെ കൂട്ട ബലാത്സം​ഗം ചെയ്ത കേസിലെ പ്രതിക്കൊപ്പം ഗുജറാത്തിലെ ബിജെപി നേതാക്കളായ ദഹോദ് എംപി ജസ്വന്ത് സിൻ ഭാഭോറും സഹോദരനും ലിംഖേഡ എംഎൽഎയുമായ സൈലേഷ് ഭാഭോറും സർക്കാർ വേദി പങ്കിട്ടത് രാജ്യത്തെ നിയമവ്യവസ്ഥയോടുള്ള സംഘപരിവാറിന്റെ പരസ്യമായ വെല്ലുവിളിയാണ്.

ഗുജറാത്ത് വംശഹത്യക്കിടെ 2002 മാർച്ച് മൂന്നിനാണ് ആറ് മാസം ഗർഭിണിയായിരുന്ന ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗത്തിന് ഇരയായത്.  ഗർഭസ്ഥ ശിശുവുൾപ്പെടെ ബിൽക്കിസ് ബാനുവിന്റെ കുടുംബത്തിലെ ഏഴുപേരാണ് അന്ന് വംശഹത്യയിൽ കൊല്ലപ്പെട്ടത്. ബില്‍ക്കിസ് ബാനു കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത് 2022 ആഗസ്തിലാണ്.

ഈ മാസം 25 നാണ് ബിൽക്കിസ് ബാനു കേസിലെ പ്രതി ശൈലേഷ് ചിമൻലാൽ ഭട്ട് ബിജെപി ജനപ്രതിനിധികൾക്കൊപ്പം സർക്കാർ പരിപാടിയിൽ പ്രത്യക്ഷപ്പെട്ടത്. ബിജെപി നേതാക്കന്മാർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത പ്രതി അവർക്കൊപ്പം പൂജയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതിനിടെ ബിൽക്കിസ് ബാനു കേസിൽ നടന്നത് ഗുരുതരമായ കുറ്റകൃത്യമെന്ന് സുപ്രീം കോടതി ഇന്നലെ നിരീക്ഷണം നടത്തുകയുണ്ടായി. ഗുജറാത്ത് വംശഹത്യക്കിടെ നടന്ന കൂട്ടബലാത്സംഗക്കേസിലെ 

പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരായ ഹർജി പരിഗണിച്ച വേളയിലാണ് സുപ്രീം കോടതി ബെഞ്ചിന്റെ ഈ നിരീക്ഷണം. ബിൽക്കിസ് ഭാനുവിന്റെ ഹർജിയിൽ സുപ്രീം കോടതി ഗുജറാത്ത് സർക്കാരിനും കേന്ദ്രത്തിനും നോട്ടീസ് അയക്കുകയുമുണ്ടായി.

ബിൽക്കിസ് ബാനു കേസിലെ പ്രതികളെ സർക്കാർ പരിപാടിയിൽ വിളിച്ചാദരിക്കുന്നവരുടെ ലക്ഷ്യം വ്യക്തമാണ്. ഈ രാജ്യത്തെ നിയമസംവിധാനങ്ങളെ തങ്ങൾ തെല്ലും വിലവെക്കുന്നില്ലെന്ന സംഘപരിവാറിന്റെ പ്രഖ്യാപനമാണത്. അണികൾക്ക് ഇത്തരം ക്രൂരകൃത്യങ്ങൾ ആവർത്തിക്കാനുള്ള പ്രേരണയും പ്രോത്സാഹനവും കൂടിയാണിത്. ഇതിനെതിരെ പ്രതിഷേധിക്കാനും ബിൽക്കിസ് ബാനുവിനൊപ്പം നിൽക്കാനും മതനിരപേക്ഷ ഇന്ത്യയാകെ മുന്നോട്ടുവരേണ്ടതുണ്ട്.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More
Web Desk 1 day ago
Social Post

ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

More
More
Web Desk 5 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 1 week ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 2 weeks ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More