പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72-ാം ജന്മദിനത്തോടനുബന്ധിച്ച് നമീബിയയില്‍നിന്നും കൊണ്ടുവന്ന ചീറ്റപ്പുലികളില്‍ ഒന്ന് ചത്തു. കുനോ ദേശീയ ഉദ്യാനത്തിൽ കഴിഞ്ഞിരുന്ന സാഷ എന്ന പെൺ ചീറ്റയാണ് ചത്തത്. വൃക്കയിലെ അണുബാധയാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. 5 വയസുള്ള സാഷയെ ജനുവരിയിൽ ആരോഗ്യനില ഗുരുതരമാണെന്ന് കണ്ടെത്തിയപ്പോൾ അടിയന്തര മെഡിക്കൽ സംഘത്തെ ഷിയോപൂർ ജില്ലയിലെ കുനോയിലേക്ക് അയച്ചിരുന്നു.
ഒരു കാലത്ത് ഇന്ത്യയിൽ ധാരാളം ഉണ്ടായിരുന്ന ജീവിയാണ് ചീറ്റപ്പുലി. എന്നാൽ പിന്നീട് ഇവ ഇന്ത്യയിൽ നിന്ന് പൂർണ്ണമായും ഇല്ലാതാക്കപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് സർക്കാർ നമീബിയയിൽ നിന്ന് ചീറ്റയെ ഇന്ത്യയിൽ എത്തിക്കാൻ തീരുമാനിച്ചത്. മോദിയുടെ ജന്മദിനം പ്രമാണിച്ച് വലിയ ആഘോഷങ്ങളോടെയാണ് ആദ്യ ബാച്ച് ചീറ്റകളെ എത്തിച്ചത്. പിന്നീട് ദക്ഷിണാഫ്രിക്കയിൽ നിന്നും 12 ചീറ്റകളെക്കൂടി കൊണ്ടുവന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
വിനോദത്തിനായും അല്ലാതെയുമുള്ള വേട്ടയാടലും ആവാസ വ്യവസ്ഥയുടെ നാശവും കാരണം ഇന്ത്യയിൽ നിന്ന് പൂർണ്ണമായും വംശനാശം സംഭവിച്ചു പോയ ഒരേയൊരു മാംസഭുക്കാണ് ചീറ്റ. രാജ്യത്ത് അവശേഷിച്ചിരുന്ന മൂന്ന് ചീറ്റകളെ മധ്യപ്രദേശിലെ കൊറിയയിലുള്ള മഹാരാജാ രാമാനുജ് പ്രതാപ് സിംഗ് ദേവ് 1947-ൽ കൊന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്.