രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ തീരുമാനം ജനാധിപത്യ വിരുദ്ധം - എ എ റഹിം

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ തീരുമാനം ജനാധിപത്യ വിരുദ്ധമാണെന്ന് എ എ റഹിം എം പി. അദാനിയ്ക്കെതിരെ അന്വഷണം ആവശ്യപ്പെട്ട താന്‍ ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാർ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണെന്നും റഹിം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ഈ കുറിപ്പെഴുതുന്നത് ഡൽഹിയിലെ കിങ്‌സ് പോലീസ് ക്യാമ്പിൽ ഇരുന്നാണ്. അദാനിയ്ക്കെതിരെ അന്വഷണം ആവശ്യപ്പെട്ട ഞാൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാർ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. പോലീസ് വാഹനത്തിൽ ഞങ്ങളെ ഇവിടേയ്ക്ക് കൊണ്ടുവരുന്നതിനിടക്കാണ് ശ്രീ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വാർത്ത വരുന്നത്. അങ്ങേയറ്റം അപലപനീയമാണ് ഈ തീരുമാനം. ജനാധിപത്യ വിരുദ്ധം.

ലോകരാജ്യങ്ങളുടെ മുന്നിൽ ഇന്ത്യ തലകുനിക്കേണ്ടി വരുന്ന നിമിഷങ്ങൾ. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് മോദി ശ്രമിക്കുന്നത്. രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം അഴിമതിക്കാർക്കെതിരെയായിരുന്നു. എന്നിട്ടും മാനനഷ്ടക്കേസിൽ രണ്ടുവർഷം ശിക്ഷിച്ചു പാർലമെന്റ് അംഗത്വം അസാധാരണമായ വേഗതയിൽ റദ്ദാക്കിയിരിക്കുന്നു!!. ജനാധിപത്യ വിരുദ്ധമായ ഈ നടപടിയിൽ പ്രതിഷേധിക്കുന്നു.

ജനാധിപത്യത്തെ മോദിയും കൂട്ടരും കുഴിച്ചുമൂടുമ്പോൾ രാജ്യമാകെ ശബ്ദമുയർത്തണം. അദാനിയ്‌ക്കെതിരെ അന്വഷണം ആവശ്യപ്പെട്ടതിനാണ് ഞങ്ങൾ എംപിമാരെ ഇപ്പോൾ തടവിൽ വച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ, മോദിയെ പുറത്താക്കൂ.. രാജ്യത്തെ രക്ഷിക്കൂ എന്ന് പോസ്റ്റർ എഴുതി ഒട്ടിച്ചതിന് നൂറിലധികം കേസുകളാണ് പോലീസ് റജിസ്റ്റർ ചെയ്തത്. ഇരുപതിലധികം പേർ അറസ്റ്റിലായി. ലക്ഷദ്വീപ് എംപി ശ്രീ മുഹമ്മദ് ഫൈസലിനെ അകാരണമായി ഇപ്പോഴും പാർലമെന്റിൽ കയറ്റാതെ പുറത്തു നിർത്തിയിരിക്കുന്നു. ജനാധിപത്യവും ഭരണഘടനയും അപകടത്തിലാണ്.

പ്രതിഷേധിക്കുക.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Social Post

കേരളത്തില്‍ ഭൂമിക്ക് വിലകുറയും- മുരളി തുമ്മാരുകുടി

More
More
Web Desk 12 hours ago
Social Post

ബിഗ്ബോസിലെ മാരാരിസവും ഏഷ്യാനെറ്റും - മൃദുലാദേവി

More
More
Web Desk 1 day ago
Social Post

മന്ത്രിസ്ഥാനത്തിനോ എംപി സ്ഥാനത്തിനോ വേണ്ടിയല്ല അവരുടെ സമരം; ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ഷെയ്ന്‍ നിഗം

More
More
Web Desk 3 days ago
Social Post

തരൂരിന്‍റേത് എന്തൊരു ലജ്ജാകരമായ നിലപാടാണ്- ഡോ. തോമസ്‌ ഐസക്ക്

More
More
Web Desk 4 days ago
Social Post

സന്യാസിമാരെ മുൻനിർത്തി നിയന്ത്രിക്കാന്‍ ശ്രമിച്ചപ്പോൾ നെഹ്റു എങ്ങനെ നേരിട്ടു?!- പി എന്‍ ഗോപികൃഷ്ണന്‍

More
More
Web Desk 4 days ago
Social Post

ആർഎസ്എസുകാരുടെ ആശയദാരിദ്ര്യം ആണ് ഡല്‍ഹിയില്‍ കണ്ടത് - എം എ ബേബി

More
More