ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകള്‍ക്കുമേലെന്ന് ട്വീറ്റ്; നടന്‍ ചേതന്‍ അഹിംസ അറസ്റ്റില്‍

ബംഗളുരു: ഹിന്ദുത്വ ആശയത്തെ വിമര്‍ശിച്ചുളള ട്വീറ്റിന്റെ പേരില്‍ കന്നഡ നടന്‍ ചേതന്‍ അഹിംസ അറസ്റ്റിലായി. 'നുണകള്‍ക്കുമേല്‍ കെട്ടിപ്പടുത്തതാണ് ഹിന്ദുത്വ' എന്ന് ട്വീറ്റ് ചെയ്തതിനാണ് ശേഷാദ്രിപുരം പൊലീസ് നടനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ചേതനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ട്വീറ്റ് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിനുളള പ്രകോപനം സൃഷ്ടിച്ചെന്നും ആരോപിച്ച് ശിവകുമാര്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് ചേതനെ അറസ്റ്റ് ചെയ്തത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295 എ, 505 (2) എന്നീ വകുപ്പുകളാണ് ചേതന്‍ അഹിംസക്കെതിരെ ചുമത്തിയിരിക്കുന്നത്. 'നുണകളില്‍ കെട്ടിപ്പടുത്തതാണ് ഹിന്ദുത്വ. സവര്‍ക്കര്‍: രാമന്‍ രാവണനെ തോല്‍പ്പിച്ച് അയോധ്യയില്‍ തിരിച്ചെത്തിയപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രം ആരംഭിച്ചു എന്ന് പറയുന്നു. അത് നുണയാണ്. 1992: ബാബറി മസ്ജിദ് രാമന്റെ ജന്മസ്ഥലമാണെന്ന് പറയുന്നു. അതും നുണയാണ്. 2023: ഉറിഗൗഡയും നഞ്ചഗൗഡയും ടിപ്പുവിന്റെ കൊലപാതകികളാണെന്ന് പറയുന്നു. അതും നുണയാണ്. സത്യത്തിന് ഹിന്ദുത്വയെ പരാജയപ്പെടുത്താനാവും. സത്യം സമത്വമാണ്'- എന്നായിരുന്നു ചേതന്‍ അഹിംസയുടെ ട്വീറ്റ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചേതന്‍ കുമാര്‍ എന്നാണ് ചേതന്‍ അഹിംസയുടെ യഥാര്‍ത്ഥ പേര്. അദ്ദേഹം ദളിത് ആക്ടിവിസ്റ്റ് കൂടെയാണ്. കഴിഞ്ഞ വര്‍ഷവും ചേതനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കര്‍ണാടകയില്‍ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന ജഡ്ജിക്കെതിരെ ട്വീറ്റ് ചെയ്തതിനായിരുന്നു അറസ്റ്റ്.

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More