'ഞങ്ങളുടെ ഓര്‍മ്മശക്തി കുളുമണാലിക്ക് ടൂര്‍ പോയേക്കുവാണല്ലോ'; വി ശിവന്‍കുട്ടിയെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: നിയമസഭയില്‍ ഇതുവരെ ഇത്തരം പ്രതിഷേധങ്ങളുണ്ടായിട്ടില്ലെന്ന വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ പരാമര്‍ശത്തിനെതിരെ പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഫേസ്ബുക്കിലൂടെയാണ് രാഹുലിന്റെ പരിഹാസം. 'ഇപ്പോള്‍ നടക്കുന്ന പോലെയൊരു സമരം നിയമസഭയില്‍ ഉണ്ടായിട്ടില്ല. ഇതെന്ത് സമരം? ഇതെന്ത് പ്രതിപക്ഷം? മന്ത്രി വി ശിവന്‍കുട്ടി. മാര്‍ച്ച് 21, 2023. ഓ അംബ്രാ... ഞങ്ങളുടെ ഓര്‍മ്മശക്തി കുളുമണാലിക്ക് ടൂര്‍ പോയേക്കുവാണല്ലോ'- എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചത്. വാര്‍ത്ത പങ്കുവെച്ച് 'വളരെ ശരിയാണ്' എന്നായിരുന്നു വിടി ബല്‍റാമിന്റെ പരിഹാസം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രതിഷേധിക്കാന്‍ അവസരം കിട്ടിയപ്പോഴെല്ലാം തങ്ങളും പ്രതിഷേധിച്ചിട്ടുണ്ടെന്നും ഇതുപോലുളള സമരങ്ങള്‍ ഇതുവരെ സഭയിലുണ്ടായിട്ടില്ലെന്നുമാണ് മന്ത്രി സഭയില്‍ പറഞ്ഞത്. 'ഈ നിയമസഭയില്‍ ഞങ്ങളൊക്കെ മുന്‍പ് അംഗങ്ങളായിരുന്നവരാണ്. അവസരം കിട്ടുമ്പോള്‍ ശക്തമായി പ്രതിഷേധിച്ചിട്ടുമുണ്ട്. പക്ഷെ സഭയില്‍ ഇപ്പോള്‍ നടന്നുവരുന്ന രൂപത്തിലുളള ഒരു പ്രതിഷേധവും മുന്‍പ് ഉണ്ടായിട്ടില്ല. സഭയ്ക്കുളളില്‍ സത്യാഗ്രഹമോ സമാന്തര സഭയോ ഇതിനുമുന്‍പ് ഉണ്ടായിട്ടില്ല'- എന്നാണ് ശിവന്‍കുട്ടി പറഞ്ഞത്. പാവപ്പെട്ട വാച്ച് ആന്‍ഡ് വാര്‍ഡ് വനിതകളുടെ കയ്യും കാലും അടിച്ചൊടിച്ചതിന്റെ പേരില്‍ കേസെടുത്തതിനാണ് ഈ പ്രതിഷേധമെന്നും ഇത് എവിടുത്തെ ന്യായമാണെന്നും അദ്ദേഹം ചോദിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More