ഞങ്ങളും സമരം ചെയ്തിട്ടുണ്ട്, പക്ഷെ ഇത്തരം പ്രതിഷേധങ്ങള്‍ ഇതുവരെ സഭയില്‍ ഉണ്ടായിട്ടില്ല- വി ശിവന്‍കുട്ടി

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്രതിഷേധിക്കാന്‍ അവസരം കിട്ടിയപ്പോഴെല്ലാം തങ്ങളും പ്രതിഷേധിച്ചിട്ടുണ്ടെന്നും ഇതുപോലുളള സമരങ്ങള്‍ ഇതുവരെ സഭയിലുണ്ടായിട്ടില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഈ നിയമസഭയില്‍ ഞങ്ങളൊക്കെ മുന്‍പ് അംഗങ്ങളായിരുന്നവരാണ്.  അവസരം കിട്ടുമ്പോള്‍ ശക്തമായി പ്രതിഷേധിച്ചിട്ടുമുണ്ട്. പക്ഷെ സഭയില്‍ ഇപ്പോള്‍ നടന്നുവരുന്ന രൂപത്തിലുളള ഒരു പ്രതിഷേധവും മുന്‍പ് ഉണ്ടായിട്ടില്ല. സഭയ്ക്കുളളില്‍ സത്യാഗ്രഹമോ സമാന്തര സഭയോ ഇതിനുമുന്‍പ് ഉണ്ടായിട്ടില്ല'- ശിവന്‍കുട്ടി പറഞ്ഞു. പാവപ്പെട്ട വാച്ച് ആന്‍ഡ് വാര്‍ഡ് വനിതകളുടെ കയ്യും കാലും അടിച്ചൊടിച്ചതിന്റെ പേരില്‍ കേസെടുത്തതിനാണ് ഈ പ്രതിഷേധമെന്നും ഇത് എവിടുത്തെ ന്യായമാണെന്നും അദ്ദേഹം ചോദിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഈ മാസം മുപ്പതുവരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനം ഇന്ന് അവസാനിച്ചു. പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കാത്ത സാഹചര്യത്തില്‍ മുപ്പതുവരെയുളള കാര്യപരിപാടികള്‍ അംഗീകരിച്ച് സ്പീക്കര്‍ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു. ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ സര്‍ക്കാര്‍ നിലപാടുകളില്‍ പ്രതിഷേധിച്ച് അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചിരുന്നു. അന്‍വര്‍ സാദത്ത്, ടി ജെ വിനോദ്, എ കെ എം അഷ്‌റഫ്, ഉമാ തോമസ്, കുറുക്കോളി മൊയ്തീന്‍ എന്നിവരാണ് സത്യാഗ്രഹമാരംഭിച്ചത്. ഇതോടെയാണ് സഭ വെട്ടിച്ചുരുക്കാന്‍ സ്പീക്കര്‍ തീരുമാനിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More