ബിജെപിയെ സഹായിക്കുമെന്ന് പറഞ്ഞതില്‍ ഖേദമില്ല, പ്രശ്‌നം പറയേണ്ടത് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയോട്- ജോസഫ് പാംപ്ലാനി

കണ്ണൂര്‍: ബിജെപിക്ക് കേരളത്തില്‍ എംപിയില്ലെന്ന വിഷമം മലയോര ജനത മാറ്റിത്തരാമെന്ന തന്റെ പ്രസ്താവന തെറ്റാണെന്ന് തോന്നുന്നില്ലെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ രാജ്യംഭരിക്കുന്ന പാര്‍ട്ടിയോടാണ് പറയേണ്ടതെന്നും കര്‍ഷകരെ കാലങ്ങളായി ഭരിക്കുന്ന മുന്നണികള്‍ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മലയോര കര്‍ഷകര്‍ ജപ്തി ഭീഷണി നേരിടുന്ന വിഷയം കോണ്‍ഗ്രസിനോടോ സിപിഎമ്മിനോടോ പറഞ്ഞിട്ട് കാര്യമില്ലെന്നും പാംപ്ലാനി വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങളൊന്നും തന്നെ മുഖവിലയ്‌ക്കെടുക്കുന്നില്ലായിരുന്നു. ഇപ്പോള്‍ വിഷയം ചര്‍ച്ചയാകുന്നതില്‍ സന്തോഷമേയുളളു. ഇപ്പോള്‍ കേരളത്തിലെ എല്ലാ രാഷ്ട്രീയ മുന്നണികളും ഈ വിഷയം ഗൗരവമായി എടുക്കുകയും എന്താണ് കര്‍ഷകരുടെ യഥാര്‍ത്ഥ പ്രശ്‌നമെന്ന് അന്വേഷിക്കുകയും ചെയ്യുന്നു എന്നത് ഭാവാത്മകമായ കാര്യമായാണ് കരുതുന്നത്'- ജോസഫ് പാംപ്ലാനി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

റബ്ബറിന് 300 രൂപയാക്കിയാല്‍ ഉടന്‍ ബിജെപി എംപി ഉണ്ടാകുമെന്നല്ല താന്‍ പറഞ്ഞതെന്നും സഭ ബിജെപിയുടെ പക്ഷത്തേക്ക് പോകുമെന്ന തരത്തില്‍ ദുര്‍വ്യാഖ്യാനങ്ങള്‍ നടത്തുന്നവര്‍ക്ക് അവരുടേതായ ദുരുദ്ദേശങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 'നിങ്ങള്‍ കേരളത്തില്‍ എംപിയില്ലെന്ന് പറഞ്ഞ് കരയുകയല്ല വേണ്ടത്. കര്‍ഷകരുടെ ആവശ്യം ആദ്യം നടത്തിക്കൊടുക്ക്. അപ്പോള്‍ കര്‍ഷകര്‍ നിങ്ങളുടെ ആവശ്യം പരിഗണിക്കും എന്നാണ് ഞാന്‍ പറഞ്ഞത്. ഞങ്ങള്‍ സംസാരിക്കുന്നത് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയോടാണ് അല്ലാതെ പളളി ആക്രമിക്കുന്ന സംഘികളോടല്ല'-പാംപ്ലാനി കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 6 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More