പാറ്റ്ന: ഭൂമി കുംഭകോണക്കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകുമെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. മാര്‍ച്ച് 25-ന് സി ബി ഐ ഓഫീസില്‍ എത്തുമെന്ന് തേജസ്വി ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സി ബി ഐ നേരത്തെ മൂന്നുതവണ നോട്ടീസയച്ചിരുന്നെങ്കിലും തേജസ്വി ഹാജരായിരുന്നില്ല. ബിഹാറില്‍ ചോദ്യംചെയ്യാതെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കുന്നതിനെ എതിര്‍ത്ത് അദ്ദേഹം ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കവെ തേജസ്വിയെ ഈ മാസം അറസ്റ്റ് ചെയ്യില്ലെന്ന് സി ബി ഐ അറിയിച്ചു. ഇതോടെയാണ് അദ്ദേഹം ചോദ്യംചെയ്യലിന് ഹാജരാകാമെന്ന് പറഞ്ഞത്.
തേജസ്വി നാല് വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രിയാണെന്നും ഇഡി റെയ്ഡ് മൂലം അദ്ദേഹത്തിന്റെ ഗര്‍ഭിണിയായ ഭാര്യയ്ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നെന്നും തേജസ്വി യാദവിന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. 11 ദിവസത്തിനുളളില്‍ മൂന്നുതവണയാണ് സമന്‍സ് ലഭിച്ചതെന്നും പാറ്റ്നയില്വെച്ചോ ഓണ്‍ലൈനായോ ചോദ്യംചെയ്യല്‍ നടത്താമെന്നും അഭിഭാഷകന് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരിക്കെ തുച്ഛമായ വിലയ്ക്ക് ഭൂമി കൈക്കൂലിയായി വാങ്ങി നിരവധിപേര്‍ക്ക് റെയില്‍വേയില്‍ ജോലി നല്‍കിയെന്നാണ് കേസ്. ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി, മക്കളായ ഹേമ യാദവ്, മിസ ഭാരതി എന്നിവരുള്‍പ്പെടെ പതിനാലുപേരെ പ്രതിചേര്‍ത്താണ് സി ബി ഐ കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.