രാഹുല്‍ ഗാന്ധി മാപ്പുപറയില്ല; സ്മൃതി ഇറാനിക്ക് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ മറുപടി

ഡല്‍ഹി: ലണ്ടനില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധി മാപ്പുപറയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. രാഹുല്‍ ഗാന്ധി ജനാധിപത്യത്തെക്കുറിച്ചാണ് സംസാരിച്ചതെന്നും അദ്ദേഹം മാപ്പുപറയണമെന്ന് ആവശ്യപ്പെടുന്നവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശത്തുപോയി രാജ്യത്തെ ജനങ്ങളെ അപമാനിക്കുന്ന രീതിയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയണമെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.

'ഈ രാജ്യത്ത് ടിവി ചാനലുകള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു, സത്യം പറയുന്നവരെ ജയിലില്‍ അടയ്ക്കുന്നു, ഇതെല്ലാം ജനാധിപത്യത്തെ ഇല്ലാതാക്കുന്ന പ്രവൃത്തികളല്ലെങ്കില്‍ പിന്നെന്താണ്? അതിനാല്‍ രാഹുല്‍ ഗാന്ധി മാപ്പുപറയേണ്ട കാര്യമില്ല. അദ്ദേഹം ജനാധിപത്യത്തെക്കുറിച്ചാണ് സംസാരിച്ചത്'- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.

രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്ന് ഭരണപക്ഷം തുടര്‍ച്ചയായി ആവശ്യപ്പെടുന്നതിനാല്‍ പാര്‍ലമെന്റ് നടപടികള്‍ നിരന്തരം തടസപ്പെടുകയാണ്. രാഹുല്‍ വിദേശമണ്ണില്‍ പോയി രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് അവര്‍ ആരോപിക്കുന്നത്. രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്ന് രാജ്യത്തെ ഓരോ പൗരവും ആവശ്യപ്പെടുന്നുണ്ടെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും പറഞ്ഞിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, അദാനി-ഹിന്‍ഡന്‍ബര്‍ഗ്, വിലക്കയറ്റം, തൊഴിലില്ലായ്മ ഉള്‍പ്പെടെ രാജ്യം അഭിമുഖീകരിക്കന്ന പ്രശ്‌നങ്ങളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. പ്രധാനമന്ത്രിയുടെ നയങ്ങള്‍ക്കെതിരായ വിമര്‍ശനം എന്നുമുതലാണ് രാജ്യത്തിനെതിരായ വിമര്‍ശനമായി മാറിയതെന്നും നരേന്ദ്രമോദി ദൈവമല്ല, വെറുമൊരു പ്രധാനമന്ത്രി മാത്രമാണെന്നും കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞിരുന്നു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More