തല്ലുകൊള്ളേണ്ട ചില ഡോക്ടര്‍മാരുണ്ട്- കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ

തിരുവനന്തപുരം: തല്ലുകൊള്ളേണ്ട ചില ഡോക്ടര്‍മാരുണ്ട് എന്ന് കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗിയുടെ ബന്ധുക്കളും നാട്ടുകാരും ഡോക്ടര്‍മാരെ തല്ലുന്നത് നല്ല കാര്യമല്ല എന്ന് പറഞ്ഞുകൊണ്ട് തുടങ്ങിയ ഗണേഷ് കുമാര്‍ തന്റെ മണ്ഡലത്തില്‍ ഒരു സ്ത്രീയെ ശസ്ത്രക്രിയ നടത്തിയപ്പോള്‍ ഉണ്ടായ പിഴവ് ചൂണ്ടികാട്ടി. മണ്ഡലത്തിലെ വിധവയായ സ്ത്രീയെ ഡിസംബര്‍ 17 ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. അവരുടെ വയറ് ചക്ക് വെട്ടി പൊളിച്ചതു പോലെ, അലമാര തുറന്നത് പോലെ വെട്ടി വെച്ചിരിക്കുകയാണ്. ഇതുവരെ സ്റ്റിച്ച് ചെയ്തിട്ടില്ല.

ഇക്കാര്യം താന്‍ മന്ത്രി വീണാ ജോര്‍ജിനെ അറിയിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഉടന്‍ പുനലൂര്‍ താലൂക്കാശുപത്രിയില്‍ വിളിച്ചു രോഗിയെ എത്തിക്കാന്‍ പറഞ്ഞു. എന്നാല്‍ ആ സ്ത്രീയെ അഡ്മിറ്റ് ചെയ്യാന്‍ ജനറല്‍ സര്‍ജറി വിഭാഗം മേധാവി 2000 രൂപ വാങ്ങി. ഇത് പറഞ്ഞ കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ പ്രസ്തുത ഡോക്ടറുടെ പേര് വെളിപ്പെടുത്തുകയും ചെയ്തു. വിജിലന്‍സ് അന്വേഷണം നടത്തിയാല്‍ താന്‍ തെളിവുകള്‍ കൊടുക്കാമെന്നും ഗണേഷ് കുമാര്‍ സഭയില്‍ വ്യക്തമാക്കി. ഐ എം എയും കെ ജി എം ഒ ആയാലും തനിക്കൊരു ഭയവുമില്ലെന്നും ഗണേഷ് കുമാര്‍ എം എല്‍ എ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ശസ്ത്രക്രിയയ്ക്കു ശേഷം വയറില്‍ സ്റ്റിച്ച് ഇടാത്ത സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രോഗികളില്‍നിന്ന് ഇടനിലക്കാര്‍ വഴിയോ അല്ലാതെയോ കൈക്കൂലി വാങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും രോഗ്യവകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കിടെ  മന്ത്രി വീണാ കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More