'അവന് പ്രായപൂര്‍ത്തിയായി'; മകന്‍റെ സ്വകാര്യ ചിത്രങ്ങളില്‍ പ്രതികരിച്ച് ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: മകന്‍റെയും പെണ്‍സുഹൃത്തിന്‍റെയും സ്വകാര്യ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനുപിന്നാലെ പ്രതികരണവുമായി തമിഴ്നാട് കായിക യുവജനകാര്യ മന്ത്രി ഉദയനിധി സ്റ്റാലിന്‍. ഉദയനിധിയുടെ മകന്‍ ഇന്‍പനിധിയും പെണ്‍സുഹൃത്തും ചേര്‍ന്നുള്ള ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതിനുപിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉദയനിധി സ്റ്റാലിന്‍. 

മകന്‍റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ ഇപ്പോള്‍ ചോദിക്കുന്നത്. എന്‍റെ മകന് 18 വയസുകഴിഞ്ഞു. അതുകൊണ്ട് തന്നെ അവന്‍റെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടുന്നതിന് പരിമിതികളുണ്ട്. തനിക്കും മകനും ഭാര്യയ്ക്കും ഇടയില്‍ സംസാരിക്കുന്ന കാര്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ പറയാന്‍ സാധിക്കില്ല - ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

ജനുവരിയിലാണ് ഉദയനിധിയുടെയുടെ മകന്‍ ഇന്‍പനിധിയുടെയും പെണ്‍സുഹൃത്തിന്റെയും ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സ്‌നേഹിക്കുന്നതിനും സ്‌നേഹം പ്രകടിപ്പിക്കുന്നതിനും വിലക്കില്ലെന്ന് വ്യക്തമാക്കി ഉദയനിധിയുടെ ഭാര്യ കൃതിക ഉദയനിധിയും രംഗത്തെത്തിയിരുന്നു.

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More