നിങ്ങള്‍ക്കെന്നെ ജയിലിലടയ്ക്കാം പക്ഷെ എന്റെ ആത്മവീര്യം തകര്‍ക്കാനാവില്ല- മനീഷ് സിസോദിയ

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ ട്വീറ്റുമായി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. നിങ്ങള്‍ക്കെന്നെ ജയിലിലടയ്ക്കാം എന്നാല്‍ എന്റെ ആത്മവീര്യം തകര്‍ക്കാനാവില്ല എന്നാണ് മനീഷ് സിസോദിയയുടെ ട്വീറ്റ്. കോടതി ഏഴുദിവസത്തേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ വിട്ടതിനുപിന്നാലെയാണ് ട്വീറ്റ്. 

'സാര്‍, നിങ്ങള്‍ക്ക് എന്നെ ജയിലില്‍ അടച്ച് ബുദ്ധിമുട്ടിക്കാം. പക്ഷെ എന്റെ ആത്മവീര്യത്തെ തകര്‍ക്കാനാവില്ല. ബ്രിട്ടീഷുകാരും സ്വാതന്ത്ര്യസമര സേനാനികളോട് ഇതുതന്നെയാണ് ചെയ്തത്. പക്ഷെ അവരെ തകര്‍ക്കാന്‍ ബ്രിട്ടീഷുകാര്‍ക്കായില്ല'- സിസോദിയ ട്വീറ്റ് ചെയ്തു. ഡല്‍ഹിയിലെ പ്രത്യേക കോടതിയാണ് സിസോദിയയെ ഏഴ് ദിവസം ഇഡി കസ്റ്റഡിയില്‍ വിട്ടത്. പത്തുദിവസത്തെ കസ്റ്റഡി വേണമെന്നായിരുന്നു ഇഡി ആവശ്യപ്പെട്ടിരുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ സിബി ഐയുടെ കസ്റ്റഡിയിലായിരുന്ന മനീഷ് സിസോദിയയെ വ്യാഴാഴ്ച്ചയാണ് മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ ഇഡി അറസ്റ്റ് ചെയ്തത്. കേന്ദ്ര ഏജന്‍സികള്‍ അറസ്റ്റിനെ അവകാശമായി കണക്കാക്കിയിരിക്കുകയാണെന്ന് സിസോദിയയുടെ അഭിഭാഷകന്‍ ദയന്‍ കൃഷ്ണ  പറഞ്ഞു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സിസോദിയയെ അറസ്റ്റ് ചെയ്തതെന്നും കോടതികള്‍ ശക്തമായി പ്രതികരിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 5 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More