വെറുപ്പിന്റെ കെട്ടകാലത്ത് സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും പച്ചത്തുരുത്താണ് മുസ്ലീം ലീഗ്- വി ഡി സതീശന്‍

മുസ്ലീം ലീഗ് രൂപീകരണത്തിന്റെ 75-ാം വാര്‍ഷികത്തില്‍ ആശംസകളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വലിയ പരീക്ഷണ ഘട്ടങ്ങളെ സമചിത്തതയോടെ അതിജീവിച്ച രാഷ്ട്രീയമാണ് മുസ്ലീം ലീഗിന്റേതെന്നും വൈകാരിക നിമിഷങ്ങളെ സംയമനത്തോടെ നേരിട്ടതാണ് ലീഗിന്റെ പാരമ്പര്യമെന്നും അദ്ദേഹം പറഞ്ഞു. മതേതരത്വ നിലപാടില്‍ അടിയുറച്ച് നിന്ന് വര്‍ഗീയതക്കെതിരെ ഏതറ്റംവരെയും പോരാടിയ ലീഗും അതിന്റെ രാഷ്ട്രീയവും ബഹുസ്വര സമൂഹത്തിന്റെ നാഡീ ഞരമ്പുകളാണെന്നും വെറുപ്പിന്റെയും വിഭജനത്തിന്റെയും കെട്ടകാലത്ത് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും പച്ചത്തുരുത്തായി നില്‍ക്കുകയാണ് മുസ്ലീം ലീഗെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‌റെ പൂര്‍ണ്ണരൂപം

ചെന്നൈ മൗണ്ട് റോഡിലെ രാജാജി ഹാളിന് 220 വർഷത്തെ ചരിത്രവും പാരമ്പര്യവുമുണ്ട്. ആ ഹാളിലാണ് ഏഴര പതിറ്റാണ്ട് മുൻപ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പിറവി. സംഭവ ബഹുലമായ 75 വർഷങ്ങൾ ഉത്തരവാദിത്വ രാഷ്ട്രീയത്തിന്റേത് കൂടിയാണ്. വലിയ വലിയ പരീക്ഷണ ഘട്ടങ്ങളെ സമചിത്തതയോടെ അതിജീവിച്ച രാഷ്ട്രീയമാണ് ലീഗിന്റേത്. വൈകാരിക നിമിഷങ്ങളെ സംയമനത്തോടെ നേരിട്ടതാണ് ലീഗിന്റെ പാരമ്പര്യം. അബ്ദുറഹിമാൻ ബാഫക്കി തങ്ങളും പി.എം.എസ്.എ പൂക്കോയ തങ്ങളും സി.എച്ചും സീതി സാഹിബും തുടങ്ങി കേരളത്തിന്റേയും രാജ്യത്തിന്റേയും ചരിത്രത്തിൽ ഇടം നേടിയ കരുത്തരാണ് ലീഗിന്റെ മാർഗദർശികൾ .

മതേതരത്വ നിലപാടിൽ അടിയുറച്ച് നിന്ന് വർഗീയത ക്കെതിരെ ഏതറ്റം വരേയും പോരാടിയ ലീഗും അതിന്റെ രാഷ്ട്രീയവും ബഹുസ്വര സമൂഹത്തിന്റെ നാഡീ ഞരമ്പുകളാണ്. വെറുപ്പിന്റേയും വിഭജനത്തിന്റേയും കെട്ട കാലത്ത് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റേയും ഐക്യത്തിന്റേയും പച്ചതുരുത്തായി നിൽക്കുകയാണ് മുസ്ലിം ലീഗ്. പിന്നിട്ട 75 വർഷങ്ങളാണ് അതിന്റെ സാക്ഷ്യപത്രം.

 ജീവകാരുണ്യപ്രവർത്തനങ്ങളിൽ അനുകരണീയ മാതൃകയാണ് ലീഗിന്റെ പ്രവർത്തനങ്ങൾ. അഭയമില്ലാത്തവർക്ക് അന്തിയുറങ്ങാനുള്ള കാരുണ്യഭവനം പദ്ധതി, സി.എച്ച് സെന്ററുകൾ, കെ.എം.സി.സി, സന്നദ്ധ സേവകരായ വൈറ്റ് ഗാർഡുകൾ അങ്ങനെ സമൂഹവുമായുള്ള ജൈവബന്ധം നിലനിർത്തുന്ന എത്രയെത്ര സേവനങ്ങൾ. ഇന്നലെ അന്താരാഷ്ട്ര വനിതാ ദിനത്തിൽ 17 ജോഡികളുടെ സമൂഹ വിവാഹത്തോടെയാണ് മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനം ചെന്നൈയിൽ തുടങ്ങിയതും.

കോൺഗ്രസും ലീഗുമായുള്ള ആത്മബന്ധത്തിന് അര നൂറ്റാണ്ടിന്റെ പ്രായമുണ്ട്. തളർത്താൻ ശ്രമിച്ചവരെയെല്ലാം തകർത്തെറിഞ്ഞ സഹോദരബന്ധം. പ്രതിസന്ധികളിൽ പരസ്പരം താങ്ങും തണലുമായിരുന്ന ഊഷ്മളത. 75 അഭിമാന വർഷങ്ങൾ ആഘോഷിക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് ഹൃദയാഭിവാദ്യങ്ങൾ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More