നീ വെറും പെണ്ണാണ് എന്ന് പറയുന്നിടത്താണ് പ്രതിഷേധം- രേണു രാജ് ഐഎഎസ്

കൊച്ചി: സ്ഥലംമാറ്റ ഉത്തരവ് വന്നതിനുപിന്നാലെ എറണാകുളം ജില്ലാ കളക്ടര്‍ രേണു രാജ് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് ചര്‍ച്ചയാകുന്നു. 'നീ പെണ്ണാണ് എന്ന് കേള്‍ക്കുന്നത് അഭിമാനമാണ്. നീ 'വെറും പെണ്ണാണ്' എന്ന് പറയുന്നിടത്താണ് പ്രതിഷേധം'. മാര്‍ച്ച് 8. ലോക വനിതാദിനം. ഏവര്‍ക്കും ആശംസകള്‍'- എന്നായിരുന്നു രേണു രാജ് ഐഎഎസിന്റെ പോസ്റ്റ്.  ബ്രഹ്‌മപുരം പ്ലാന്റിലെ തീപിടുത്തവും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നടന്നുകൊണ്ടിരിക്കെയാണ് രേണു രാജിനെ വയനാട് കളക്ടറായി സ്ഥലംമാറ്റിയത്. എന്‍ എസ് കെ ഉമേഷാണ് പുതിയ എറണാകുളം ജില്ലാ കളക്ടര്‍.

ഒരാഴ്ച്ചയിലേറെയായി ബ്രഹ്‌മപുരത്തെ മാലിന്യപ്ലാന്റില്‍നിന്നുയരുന്ന തീയും പുകയും കൊച്ചിയിലെ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. രേണു രാജിന്റെ നേതൃത്വത്തില്‍ തീയും പുകയും ശമിപ്പിക്കാനായി ജില്ലാ ഭരണകൂടം തീവ്ര പരിശ്രമം നടത്തുന്നതിനിടെയാണ് കളക്ടറെ സ്ഥലംമാറ്റിയുളള ഉത്തരവ്. ഇതിനെതിരെ കളക്ടറേറ്റ് ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിനുശേഷവും രേണു രാജ് ഹൈക്കോടതിയില്‍ ഹാജരായി ബ്രഹ്‌മപുരം വിഷയത്തില്‍ കോടതിയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജില്ലയിലെ നാല് കളക്ടര്‍മാര്‍ക്കാണ് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചത്. എറണാകുളം ജില്ലാ കളക്ടര്‍ രേണു രാജിനെ വയനാട്ടിലേക്ക് മാറ്റി. എറണാകുളത്ത് എന്‍ എസ് കെ ഉമേഷിനെ നിയമിച്ചു. തൃശൂര്‍ കളക്ടര്‍ ഹരിത വി കുമാറിനെ ആലപ്പുഴയിലേക്ക് മാറ്റി. വയനാട് കളക്ടറായിരുന്ന എ ഗീതയെ കോഴിക്കോട്ടേക്ക് മാറ്റി. ആലപ്പുഴ കളക്ടര്‍ വി ആര്‍ കൃഷ്ജ തേജയെ തൃശൂര്‍ ജില്ലാ കളക്ടറായി നിയമിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More