മനീഷ് സിസോദിയ ജയിലില്‍ കൊല്ലപ്പെടുമെന്ന് ഭയക്കുന്നതായി ആം ആദ്മി പാര്‍ട്ടി

ഡല്‍ഹി: മദ്യനയക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തിഹാര്‍ ജയിലില്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി. അക്രമാസക്തരായ ക്രിമിനലുകളെ പാര്‍പ്പിച്ചിരിക്കുന്ന തിഹാറിലെ ഒന്നാം നമ്പര്‍ ജയിലിലാണ് സിസോദിയയെ പാര്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ സുരക്ഷാ വിഷയത്തില്‍ വലിയ ആശങ്കയാണുളളതെന്നും ആം ആദ്മി പാര്‍ട്ടി വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. ഫെബ്രുവരി 9-ന് അറസ്റ്റിലായ സിസോദിയയെ ബിഹാര്‍ ഒന്നാം നമ്പര്‍ ജയിലിലെ ഒന്‍പതാം വാര്‍ഡിലുളള സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

'മനീഷ് സിസോദിയയെ ജയിലിലെ വിപാസന സെല്ലിര്‍ പാര്‍പ്പിക്കണമെന്ന് അഭ്യര്‍ത്ഥനയുണ്ടായിരുന്നു. അത് കോടതി അംഗീകരിച്ചതുമാണ്. സാധാരണ വിചാരണത്തടവുകാരെ രാജ്യത്തെ കൊടുംകുറ്റവാളികളെ പാര്‍പ്പിച്ചിരിക്കുന്ന ഒന്നാം നമ്പര്‍ ജയിലില്‍ താമസിപ്പിക്കാറില്ല. കോടതിയുടെ ഉത്തരവുണ്ടായിട്ടും അതിനു വിരുദ്ധമായി എന്തിനാണ് അദ്ദേഹത്തെ ഒന്നാം നമ്പര്‍ ജയിലില്‍ പാര്‍പ്പിച്ചതെന്ന് വ്യക്തമാക്കണം'- സൗരഭ് ഭരദ്വാജ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മനീഷ് സിസോദിയ ജയിലില്‍ കൊല്ലപ്പെടുമെന്ന് തങ്ങള്‍ക്ക് ഭയമുണ്ടെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു. 'ആദ്യം ഞങ്ങളുടെ ആരോഗ്യമന്ത്രിയെയും ഇപ്പോള്‍ വിദ്യാഭ്യാസമന്ത്രിയെയും ജയിലിലാക്കി. സി ബി ഐ തുടര്‍ച്ചയായി റെയ്ഡ് നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ല. കുറ്റപത്രത്തില്‍ സിസോദിയയുടെ പേര് പോലുമില്ല. എന്നിട്ടും അദ്ദേഹത്തെ കൊടുംകുറ്റവാളികള്‍ക്കൊപ്പമാണ് പാര്‍പ്പിക്കുന്നത്. ബിജെപിയുടെ ഗൂഢാചോനയ്ക്ക് കൂട്ടുനില്‍ക്കരുതെന്നാണ് ജയില്‍ ഉദ്യോഗസ്ഥരോട് പറയാനുളളത്'- സഞ്ജയ് സിംഗ് കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 7 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More