പെണ്‍കുട്ടികള്‍ പാന്റും ഷര്‍ട്ടുമിടാനോ സമരം ചെയ്യാനോ പാടില്ലേ? - ഇപി ജയരാജനെതിരെ വി ഡി സതീശന്‍

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പ്രസ്താവനയാണ് ഇപി ജയരാജന്‍ നടത്തിയതെന്നും ഇതാണ് ഇപിയുടെ വനിതാദിന സന്ദേശമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പെണ്‍കുട്ടികള്‍ പാന്റും ഷര്‍ട്ടുമിട്ട് മുടി ക്രോപ്പ് ചെയ്ത് ആണ്‍കുട്ടികളെപ്പോലെ സമരത്തിനിറങ്ങി എന്ന ഇപി ജയരാജന്റെ പരാമര്‍ശത്തിനെതിരെ ഒരു വനിതാ സംഘടനയ്ക്കും പ്രതിഷേധമില്ലേ എന്നും അദ്ദേഹം ചോദിച്ചു.

പെണ്‍കുട്ടികള്‍ ഷര്‍ട്ടും പാന്റുമിട്ട് ആണ്‍കുട്ടികളാണെന്ന് ധരിപ്പിച്ച് സമരത്തിനിറങ്ങുകയാണ് എന്നായിരുന്നു ഇപി ജയരാജന്‍ പറഞ്ഞത്. ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്. സിപിഎം ഉയര്‍ത്തിപ്പിടിക്കുന്ന ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്ക് എതിരാണ് ഇപിയുടെ പരാമര്‍ശം എന്നാണ് ഉയര്‍ന്നുവന്ന പ്രധാന വിമര്‍ശനം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഇപി ജയരാജന്റെ പരാമര്‍ശത്തിന് പിന്തുണയുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തെത്തി. പ്രതിഷേധങ്ങളില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെപ്പോലെ നടന്നാല്‍ പൊലീസിന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്. സ്ത്രീകളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനുമായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More