ഡല്‍ഹി: ഭൂമി കുംഭകോണക്കേസുമായി ബന്ധപ്പെട്ട് മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആര് ജെ ഡി നേതാവുമായ ലാലു പ്രസാദ് യാദവിനെ സി ബി ഐ ചോദ്യം ചെയ്തു. സിബിഐ സംഘം ലാലു പ്രസാദിന്റെ ഡല്‍ഹിയിലെ വസതിയിലെത്തിയാണ് ചോദ്യം ചെയ്തത്. ഗൂഢാലോചനയും പണമിടപാടും കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പുതിയ ചോദ്യം ചെയ്യലെന്നാണ് സിബിഐ വിശദീകരണം. റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് നിയമനങ്ങള്‍ക്ക് കൈക്കൂലിയായി ഭൂമി എഴുതി വാങ്ങി എന്ന കേസിലാണ് ആര് ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിനെ സിബിഐ ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം ലാലു പ്രസാദ് യാദവിന്റെ ഭാര്യയും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ റാബ്റി ദേവിയെ സിബിഐ ചോദ്യം ചെയ്തിരുന്നു.
കുംഭകോണ കേസില്‍ ലാലു പ്രസാദ്, റാബ്രി ദേവി, മകള്‍ മിഷ എന്നിവരെയും മറ്റ് 14 പേരെയും ചേര്‍ത്താണ് സിബിഐ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. 2018 ല്‍ സിബിഐ പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും മതിയായ തെളിവ് ലഭിക്കാതത്തിന്റെ അടിസ്ഥാനത്തില്‍ 2021 അന്വേഷണം അവസാനിപ്പിച്ചിരുന്നു. അതേസമയം, ഈ വിഷയത്തില്‍ ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സിബിഐ നടപടിക്കെതിരെ ലാലു പ്രസാദിന്റെ മകള്‍ രോഹിണി ആചാര്യയും രംഗത്തുവന്നു. സിബിഐ തന്റെ പിതാവിനെ നിരന്തരം ബുദ്ധിമുട്ടിക്കുന്നു. ഡല്‍ഹിയിലെ കസേര ചലിപ്പിക്കാന്‍ വരെ ശേഷിയുള്ള ആളാണ് എന്റെ പിതാവ്. അച്ഛന് എന്തെങ്കിലും സംഭവിച്ചാല്‍ ആരെയും വെറുതെ വിടില്ലെന്നും രോഹിണി ആചാര്യയും പറഞ്ഞു.