നിങ്ങളുടെ പ്രാര്‍ഥനയാണ് എന്‍റെ സൗഖ്യം; ട്വീറ്റുമായി അമിതാഭ് ബച്ചന്‍

മുംബൈ: ആരാധകരുടെ സ്നേഹാന്വേഷണങ്ങള്‍ക്കും പ്രാര്‍ഥനകള്‍ക്കും നന്ദി പറഞ്ഞ് നടന്‍ അമിതാഭ് ബച്ചന്‍. നിങ്ങളുടെ സ്നേഹാന്വേഷണങ്ങൾക്ക് നിറയെ സ്നേഹവും കടപ്പാടും, ഈ പ്രാർഥനയാണെന്റെ സൗഖ്യം. വീട്ടിൽ വിശ്രമിക്കുകയാണെന്നും പുരോഗതിയുണ്ടെന്നും’ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പ്രഭാസ് നായകനാകുന്ന 'പ്രൊജക്ട് കെ' സിനിമയുടെ ഷൂട്ടിംഗിനിടയില്‍ അമിതാഭ് ബച്ചന് പരിക്കേറ്റിരുന്നു. വാരിയെല്ലിന് പരിക്കേറ്റ അമിതാഭ് ബാച്ചന്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. സംഭവത്തിന് പിന്നാലെ പ്രൊജക്ട് കെയുടെ ഷൂട്ടിം​ഗ് നിർത്തിവച്ചു. ആക്ഷൻ രം​ഗം ചിത്രീകരിക്കുന്നതിനിടെ ആണ് അപകടം സംഭവിച്ചതെന്ന് അമിതാഭ് ബച്ചൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

'നിങ്ങളുടെ പ്രാര്‍ഥനയ്ക്കും സ്നേഹാന്വേഷണത്തിനും നന്ദി. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അനുസരിച്ച് വീട്ടില്‍ വിശ്രമത്തിലാണുള്ളത്.  ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. കിടക്കുമ്പോഴും ശ്വാസം എടുക്കുമ്പോഴും വേദനയുണ്ട്. സാധാരണ നിലയിലേക്ക് ആകാന്‍ കുറച്ചു ആഴ്ചകളെടുക്കും. വേദനക്കുള്ള മരുന്നുകളുണ്ട്. ഭേദമാകുന്നതു വരെ ഏറ്റെടുത്ത ജോലികളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. എല്ലാവര്‍ക്കും ഹോളി ആശംസകള്‍ നേരുന്നു' - അമിതാഭ് ബച്ചന്‍ ട്വീറ്റ് ചെയ്തു. 

ഒരു ഫാന്‍റസി ഡ്രാമയാണ് പ്രൊജക്റ്റ് കെ.  സി അശ്വിനി ദത്താണ് നിര്‍മ്മാണം. ഈ ചിത്രത്തില്‍ ദീപിക പദുകോണാണ് നായികയായി എത്തുന്നത്. പ്രോജക്ട് കെ 2024-ൽ പ്രദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

Contact the author

National Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More