ഇത് അവഹേളനവും പീഡനവുമാണ്; റാബ്രി ദേവിയെ അനുകൂലിച്ച് കെജ്‌റിവാള്‍

ഡല്‍ഹി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി ദേശീയ അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ ഭാര്യയുമായ റാബ്രി ദേവിയെ സി ബി ഐ ചോദ്യംചെയ്തതില്‍ പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാള്‍. സി ബി ഐയുടെ നടപടി അവഹേളനവും പീഡനവുമാണെന്ന് അരവിന്ദ് കെജ്‌റിവാള്‍ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഇത്തരം റെയ്ഡുകള്‍ പതിവായിരിക്കുകയാണെന്നും ദേശീയ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളെ ബുദ്ധിമുട്ടിക്കുകയാണെന്നും അരവിന്ദ് കെജ്‌റിവാള്‍ പറഞ്ഞു. ഡല്‍ഹിയില്‍ ആശ്രം ഫ്‌ളൈ ഓവര്‍ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്നിടത്തെല്ലാം സി ബി ഐ റെയ്ഡുകള്‍ പതിവായി മാറി. അവരെ ബിജെപി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. ഇഡി, സി ബി ഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ മുതല്‍ ഗവര്‍ണറെ വരെ ഉപയോഗിച്ച് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകളെ ഉപദ്രവിക്കുന്നു. എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് ജനാധിപത്യം മുന്നോട്ടുപോവുക. അതിന് കേന്ദ്രസര്‍ക്കാര്‍ മറ്റ് കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം'- അരവിന്ദ് കെജ്‌റിവാള്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് കുറഞ്ഞ വിലയ്ക്ക് ഭൂമി സ്വന്തമാക്കിയെന്ന കേസിലാണ് റാബ്രി ദേവിയെ സി ബി ഐ ചോദ്യംചെയ്തത്. പാറ്റ്‌നയിലെ വസതിയില്‍വെച്ചായിരുന്നു ചോദ്യംചെയ്യല്‍. കേസുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാനാണ് ഉദ്യോഗസ്ഥരെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ദേശീയ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച് എട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. കത്തില്‍ ഒപ്പിട്ടവരില്‍ റാബ്രി ദേവിയുടെയും ലാലു പ്രസാദ് യാദവിന്റെയും മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവുമുണ്ട്.

Contact the author

National Desk

Recent Posts

Web Desk 5 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More