സൗദി: ഭൂകമ്പം തകര്‍ത്ത തുര്‍ക്കിക്കും സിറിയക്കും സഹായവുമായി ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ടെന്റുകള്‍ നിര്‍മിക്കാനുള്ള സാമഗ്രികള്‍, ഭക്ഷണ പായ്ക്കറ്റുകള്‍, പുതപ്പ്, ബെഡ്, കുട്ടികള്‍ക്കുള്ള ഭക്ഷണം, പാല്, മരുന്നുകള്‍ എന്നിവയടക്കം മൂന്നര ലക്ഷം ഡോളര്‍ വിലമതിക്കുന്ന അവശ്യവസ്തുക്കളാണ് റൊണാള്‍ഡോ വിമാനത്തില്‍ സിറിയയിലേക്കും തുര്‍ക്കിയിലേക്കുമായി അയച്ചത്. ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ മുന്പില് നില്ക്കുന്ന താരമാണ് ക്രിസ്റ്റ്യാനോ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, ഭൂകമ്പത്തില്‍ പിതാവിനെ നഷ്ടമായ പത്തു വയസുകാരന് ബാലനെ റൊണാള്‍ഡോ ആലിംഗനം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. സിറിയയില്‍ നിന്നുള്ള നബീല്‍ സയ്യിദ് എന്ന ബാലനെയാണ് സൗദി പ്രോ ലീഗില്‍ അല്‍ ബാതിനെതിരായ മത്സരശേഷം റൊണാള്‍ഡോ ചേര്‍ത്തുപിടിച്ചത്. ഇത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഫെബ്രുവരി ആറിന് തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തില്‍ 50,000 ത്തോളം പേര് മരിച്ചുവെന്നാണ് കണക്കുകള്‍. ആയിരക്കണക്കിനാളുകള്‍ ഭവനരഹിതരാവുകയും നിരവധിയാളുകള്‍ക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെടുകയും ചെയ്തു.