സിഎഎ, കശ്മീര്‍ വിഷയങ്ങളില്‍ സുപ്രീംകോടതി ജഡ്ജിമാര്‍ പരാജയപ്പെട്ടു- എം എ ബേബി

കാസര്‍ഗോഡ്: പൗരത്വ ഭേദഗതി ബില്ലിന്റെ കാര്യത്തിലും കശ്മീര്‍ വിഷയത്തിലും സുപ്രീംകോടതി ജഡ്ജിമാര്‍ പരാജയപ്പെട്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. പൗരത്വ ഭേദഗതി നിയമം ഭരണഘടനാപരമാണോ അല്ലയോ എന്ന് തീരുമാനിക്കാതെ ജഡ്ജിമാര്‍ സിഎഎയ്‌ക്കെതിരെ വന്ന ഹര്‍ജികളില്‍ കിടന്നുറങ്ങുകയായിരുന്നെന്ന് എം എ ബേബി പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയെടുത്ത് കളഞ്ഞതുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയിലെത്തിയപ്പോള്‍ അതിലുളള ആപത്കരമായ ഭാഗം തൊടാന്‍ പോലും ജഡ്ജിമാര്‍ തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ കോണ്‍ഫെഡറേഷന്റെയും എന്‍ എഫ് പി ഇയുടെയും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്ന എം കൃഷ്ണന്റെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് നടത്തിയ അനുസ്മരണ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു എം എ ബേബിയുടെ പരാമര്‍ശം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുളള സുപ്രീംകോടതി ജഡ്ജിമാര്‍ സിഎഎ- കശ്മീര്‍ വിഷയങ്ങളില്‍ പരാജയപ്പെട്ടു. പൗരത്വത്തിന്റെ മാനദണ്ഡം മതമല്ലെന്ന് ഇന്ത്യന്‍ ഭരണഘടനയില്‍ പറയുന്നുണ്ട്. മോദി സര്‍ക്കാര്‍ സിഎഎ കൊണ്ടുവന്ന് അത് അട്ടിമറിച്ചു. ഇത് ശരിയാണോ തെറ്റാണോ എന്ന് പറയേണ്ട ജഡ്ജിമാര്‍ ഫയലിന്മേല്‍ കിടന്നുറങ്ങി. സംസ്ഥാനങ്ങളെ കേന്ദ്രഭരണ പ്രദേശങ്ങളാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നാണ് കോടതിയുടെ നിലപാട്. നീതിന്യായ സംവിധാനത്തെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനുളള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ഇത് പറയുമ്പോള്‍ സുപ്രീംകോടതിക്കെതിരെ ഞാന്‍ സംസാരിച്ചുവെന്ന് വാര്‍ത്ത വന്നേക്കാം. ബോധപൂര്‍വ്വം തന്നെയാണ് ഇത് പറയുന്നത്. ആരെങ്കിലുമൊക്കെ ഇത്തരം കാര്യങ്ങള്‍ തുറന്നടിച്ച് പറയേണ്ടേ'- എം എ ബേബി പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 6 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 6 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More