ഗോമൂത്രം തളിച്ചല്ല, സ്വാതന്ത്ര്യസമര സേനാനികള്‍ ജീവന്‍ ബലിയര്‍പ്പിച്ചാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത്- ഉദ്ധവ് താക്കറെ

മുംബൈ: ഗോമൂത്രം തളിച്ചല്ല, സ്വാതന്ത്ര്യസമര സേനാനികള്‍ അവരുടെ ജീവന്‍ ബലിയര്‍പ്പിച്ചാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നതെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. 'നമ്മുടെ രാജ്യം ഗോമൂത്രം തളിച്ചാണോ സ്വാതന്ത്ര്യം നേടിയത്? അല്ല, സ്വാതന്ത്ര്യസമര സേനാനികള്‍ അവരുടെ ജീവന്‍ ബലിയര്‍പ്പിച്ചാണ് നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നത്'- ഉദ്ധവ് താക്കറെ പറഞ്ഞു. രത്‌നഗിരിയില്‍ നടന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപിയാണ് രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ പാര്‍ട്ടിയെന്നും അവര്‍ പണ്ട് സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിനെ ബിജെപിക്കാരനാക്കിയതുപോലെ ഇപ്പോള്‍ തന്റെ പിതാവ് ബാല്‍ താക്കറെയെയും മോഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

'സര്‍ദാര്‍ പട്ടേലിന്റെയും സുഭാഷ് ചന്ദ്രബോസിന്റെയും പേര് മോഷ്ടിച്ചതുപോലെ ബിജെപി  ബാലാസാഹേബ് താക്കറെയുടെ പേരും മോഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. സര്‍ദാര്‍ പട്ടേല്‍ ആര്‍എസ്എസിനെ നിരോധിച്ചയാളാണ്. എന്നിട്ടും അവര്‍ ഗുജറാത്തില്‍ പട്ടേലിന്റെ പേരും പശ്ചിമബംഗാളില്‍ സുഭാഷ് ചന്ദ്രബോസിന്റെയും പേരും മോഷ്ടിച്ചു. ഇപ്പോള്‍ ശിവസേനയുടെയും എന്റെ പിതാവിന്റെയും പേര് മോഷ്ടിക്കാനാണ് ശ്രമം. അവര്‍ക്ക് സ്വന്തമായി ധീരനായ ഒരു നേതാവില്ലാത്തതാണ് ഇത്തരം മോഷണങ്ങള്‍ക്ക് കാരണം. ബിജെപിയെ ഞാന്‍ വെല്ലുവിളിക്കുകയാണ്, ധൈര്യമുണ്ടെങ്കില്‍ മഹാരാഷ്ട്രയില്‍ ശിവസേനയുടെയോ ബാല്‍ താക്കറെയുടെയോ പേരോ ചിത്രമോ ഇല്ലാതെ മോദിയുടെ പേര് പറഞ്ഞ് വോട്ട് ചോദിച്ചുനോക്ക്... ശിവസേന രൂപീകരിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിതാവല്ല, എന്റെ പിതാവാണ്''- ഉദ്ധവ് താക്കറെ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുഖ്യമന്ത്രിയാകാന്‍ താന്‍ എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും ഷൂ നക്കിയെന്ന് പറയുന്ന ബിജെപി മേഘാലയയില്‍ എന്താണ് ചെയ്യുന്നതെന്നും ഉദ്ധവ് താക്കറെ ചോദിച്ചു. തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍റാഡ് സാങ്മയെ അഴിമതിക്കാരനെന്ന് വിളിച്ച ബിജെപി ഫലം വന്നതോടെ അധികാരത്തിനായി അതേ സാങ്മയുടെ പിന്നാലെ നടക്കുകയാണെന്നും ബിജെപിയില്‍ ഇന്നുളളത് ഹിന്ദുക്കളല്ല, അവസരവാദികളാണെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 6 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More