ഹിജാബ് നിരോധനം: പരീക്ഷ അടുത്തു; ഹര്‍ജി ഉടന്‍ പരിഗണിക്കണം; ഹോളി കഴിഞ്ഞാവാം- സുപ്രീം കോടതി

ഡല്‍ഹി: കര്‍ണാടകയില്‍ കോളിളക്കം സൃഷ്ടിച്ച ഹിജാബ് നിരോധനത്തിനെതിരെ നല്‍കിയ ഹര്‍ജി ഹോളി അവധി കഴിഞ്ഞതിനുശേഷം പരിഗണിക്കാമെന്ന് സുപ്രീം കോടതി.  മാര്‍ച്ച് 9 ന് പരീക്ഷകള്‍ ആരംഭിക്കുകയാണ് എന്നും അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് ഹര്‍ജി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി തീര്‍പ്പ്‌ പറഞ്ഞത്. 

എന്നാല്‍ ഹിജാബ് നിരോധനം പരിഗണിക്കാന്‍ ബെഞ്ച്‌ ഉടന്‍ രൂപീകരിക്കുമെന്ന് വ്യക്തമാക്കിയ കോടതി. ഹര്‍ജി ഹോളി കഴിഞ്ഞു പരിഗണിക്കാനായി മാറ്റി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെയാണ് ഹരജിക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചത്.

ഹിജാബ് നിരോധനം സംബന്ധിച്ച കേസില്‍ സുപ്രീം കോടതി ഭിന്നവിധിയാണ് പുറപ്പെടുവിച്ചത്. അക്കാരണത്താല്‍ തീര്‍പ്പുണ്ടാക്കുന്നതിനായാണ് മൂന്നംഗ ബെഞ്ചു രൂപീകരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ മൂന്നംഗ ബെഞ്ചിന്റെ രൂപീകരണം സംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് ഹര്‍ജിക്കാര്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. 

Contact the author

Web desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More