ത്രിപുരയില്‍ തോറ്റാലും ജയിച്ചാലും കോണ്‍ഗ്രസ് സഖ്യ തീരുമാനം ശരിയാണ് - എം വി ഗോവിന്ദന്‍

പാലക്കാട്‌: ത്രിപുരയില്‍ തോറ്റാലും ജയിച്ചാലും കോണ്‍ഗ്രസുമായുണ്ടാക്കിയ സഖ്യ തീരുമാനം ശരിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ജനകീയ പ്രതിരോധയാത്രയുടെ ഭാഗമായി പാലക്കാട്‌ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍. ബിജെപിയെ എതിര്‍ക്കാനാണ് ത്രിപുരയില്‍ സംഖ്യമുണ്ടാക്കിയത്. അത് രാഷ്ട്രീയമായി ശരിയായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. 'ഏറ്റവും വലിയ ശത്രു ബിജെപിയാണ്. ജനാധിപത്യത്തെ  അടിച്ചമർത്തുന്ന നയമാണ് അവർ തുടരുന്നത്. ഇത് ഇടതുപക്ഷത്തിന് മാത്രമല്ല കോൺഗ്രസിനും വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. കോൺഗ്രസിന് അവിടെ 1.6 ശതമാനം വോട്ടേയുള്ളു. എന്നിട്ടും ബിജെപിയെ പരാജയപ്പെടുത്താണ് സഖ്യമുണ്ടാക്കിയത്' - എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പില്‍ 28 - ല്‍ 15 സീറ്റില്‍ ജയിക്കാന്‍ ഇടതുപക്ഷത്തിന് സാധിച്ചു. കേരളത്തില്‍ ബിജെപി- കോണ്‍ഗ്രസ് സംഖ്യമാണുള്ളതെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു. മോദി അധികാരമേൽക്കുമ്പോൾ 410 രൂപ യായിരുന്നു ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയെങ്കിൽ ഇപ്പോൾ അത്‌ 1110 രുപയും കടന്നിരിക്കുന്നു. എട്ട്‌ വർഷം കൊണ്ട്‌ 700 രൂപയലധികം വർധന. വർഷത്തിൽ 100 രൂപയാണ്‌ പാചകവാതകത്തിന്‌ കൂട്ടിയത്‌. ഒരു ഡസനിലധലികം തവണ പെട്രോളിനും വിലവർധിപ്പിച്ചു. ഇതിനെതിരെ പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുമോയെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More