ബിജെപിയുടെ ഐടി സെല്‍ സ്ഥാപകന്‍ കോണ്‍ഗ്രസിലേക്ക്

ഡല്‍ഹി: ബിജെപിയുടെ ഐടി സെല്‍ സ്ഥാപകന്‍ പ്രൊദ്യുത് ബോറ കോണ്‍ഗ്രസിലേക്ക്. പ്രൊദ്യുത് ബോറ തന്റെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യാ ടുഡേയുടെ നോര്‍ത്ത് ഈസ്റ്റ് എഡിഷനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 2014-ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള ബിജെപിയെ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് പ്രൊദ്യുത്. ബിജെപിയുടെ പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട് അഭിപ്രായവ്യത്യാസങ്ങളുണ്ടായതോടെ 2015-ല്‍ ബോറ ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍നിന്നും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും രാജിവെച്ചിരുന്നു. 

അതേസമയം, തന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് പ്രൊദ്യുത് ബോറ പ്രതികരിച്ചു. 'എന്റെ പാര്‍ട്ടി ഇതുവരെ കോണ്‍ഗ്രസില്‍ ലയിച്ചിട്ടില്ല. കോണ്‍ഗ്രസില്‍ ലയിക്കാന്‍ ഞാന്‍ എന്റെ പാര്‍ട്ടിക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ല. അതിന് ആദ്യം സംസ്ഥാന എക്‌സിക്ക്യൂട്ടീവ് വിളിച്ച് പ്രമേയം പാസാക്കണം'- പ്രൊദ്യുത് ബോറ പറഞ്ഞു. താന്‍ രാഷ്ട്രീയം പൂര്‍ണമായും ഉപേക്ഷിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നും സാധാരണ പൗരനായി ജീവിക്കാനാണ് താല്‍പ്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2014-ല്‍ ബിജെപി അധികാരത്തിലെത്തിയതില്‍ അവരുടെ ഐടി സെല്ലിന് നിര്‍ണായ പങ്കുണ്ടായിരുന്നു. പാര്‍ട്ടിയുടെ യുവനിര സമൂഹമാധ്യമങ്ങളില്‍ നടത്തിയ പ്രചാരണങ്ങള്‍ മോദിയുടെ പ്രതിച്ഛായാ നിര്‍മ്മാണത്തില്‍ വലിയ പങ്കാണ് വഹിച്ചത്. എല്‍കെ അദ്വാനി, കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുമായി അടുത്ത ബന്ധമുണ്ടായിരുന്ന പ്രൊദ്യുത് 2004-ലാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി അധികാരത്തിലെത്തിയതോടെ അമിത്ഷായുടെയും മോദിയുടെയും നിലപാടുകളില്‍ പ്രതിഷേധിച്ചാണ് പ്രൊദ്യുത് പാര്‍ട്ടി വിട്ടത്. തുടര്‍ന്ന് അസം കേന്ദ്രീകരിച്ച് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന പേരില്‍ പുതിയ കക്ഷിക്ക് രൂപം നല്‍കുകയായിരുന്നു.

Contact the author

National Desk

Recent Posts

Web Desk 9 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More