മുസ്ലീങ്ങള്‍ സിപിഎമ്മിനെ പിന്തുണയ്ക്കുന്നത് ലീഗിനെ അസ്വസ്ഥമാക്കുന്നു- എം വി ഗോവിന്ദന്‍

മലപ്പുറം: മുസ്ലീങ്ങള്‍ സിപിഎമ്മിനെ പിന്തുണയ്ക്കുന്നത് ലീഗിനെ അസ്വസ്ഥമാക്കുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കമ്മ്യൂണിസ്റ്റുകാര്‍ മതത്തെ തളളിപ്പറയുന്നവരല്ലെന്നും ലീഗിലെ ആയിരക്കണക്കിന് അണികള്‍ ഇടതുപക്ഷത്തിനൊപ്പം ചേരുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥ മലപ്പുറത്ത് പര്യടനം നടത്തുന്നതിനിടെയായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. സിപിഎം മതനിരാസ പാര്‍ട്ടി ആണെന്ന ഇടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവന വര്‍ഗീയത കടത്തുന്നതിന്റെ ഭാഗമായാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'സമസ്തയുള്‍പ്പെടെയുളള സമൂഹത്തിലെ എല്ലാ വിഭാഗം സംഘടനകളോടും അടുക്കാനാണ് സിപിഎം ശ്രമിക്കുന്നത്. മുസ്ലീം ലീഗ് ജനാധിപത്യ പാര്‍ട്ടിയാണ് എന്നുതന്നെയാണ് നിലപാട്. മലപ്പുറം മാറ്റത്തിന്റെ പാതയില്‍ ചുവന്നുകൊണ്ടിരിക്കുകയാണ്. മലപ്പുറത്തെ ജനങ്ങള്‍ ഇടതുപക്ഷത്തെ സ്വീകരിക്കുന്നുണ്ട്'- എം വി ഗോവിന്ദന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ഒരു ഘട്ടത്തില്‍ ജാഥയില്‍ അണിചേരുമെന്നും അത് എപ്പോഴാകും എന്ന് പറയാനാവില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇപി പങ്കെടുക്കാത്തത് തങ്ങള്‍ക്ക് ഒരു പ്രശ്‌നമല്ലെന്നും മാധ്യമങ്ങള്‍ക്കുമാത്രമാണ് അത് വലിയ വാര്‍ത്തയെന്നും അദ്ദേഹം പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയില്‍ വന്‍ ജനപങ്കാളിത്തമാണുളളതെന്നും അത് ചിലര്‍ക്ക് അംഗീകരിക്കാനാവുന്നില്ല എന്നതാണ് പ്രശ്‌നമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More