ആര്‍എസ്എസിന്റെ വാര്‍ത്താ ഏജന്‍സിയുമായി കരാറൊപ്പിട്ട് പ്രസാര്‍ ഭാരതി

ഡല്‍ഹി: രാജ്യത്തിന്റെ പൊതു ബ്രോഡ്കാസ്റ്ററായ  പ്രസാര്‍ ഭാരതി ഇനി ദൈനംദിന വാര്‍ത്തകള്‍ക്കായി ആശ്രയിക്കുക ആര്‍എസ്എസ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ഏജന്‍സിയായ ഹിന്ദുസ്ഥാന്‍ സമാചാറിനെ. ഇന്ത്യയിലെ ഏറ്റവും വലിയ പ്രൊഫഷണല്‍ വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) യുമായുളള കരാര്‍ 2020-ലാണ് പ്രസാര്‍ ഭാരതി റദ്ദാക്കിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 14-ന് പ്രസാര്‍ ഭാരതി ഹിന്ദുസ്ഥാന്‍ സമാചാറുമായി കരാര്‍ ഒപ്പിട്ടെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ പ്രസാര്‍ ഭാരതിക്കുകീഴില്‍ പ്രവര്‍ത്തിക്കുന്ന ആകാശവാണിയിലും ദൂരദര്‍ശനിലും ഇനിമുതല്‍ ഹിന്ദുസ്ഥാന്‍ സമാചാര്‍ നല്‍കുന്ന വാര്‍ത്തകളാവും സംപ്രേക്ഷണം ചെയ്യുക. 2017 മുതല്‍ ഹിന്ദുസ്ഥാന്‍ സമാചാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രസാര്‍ ഭാരതിക്ക് സൗജന്യമായി വാര്‍ത്തകള്‍ നല്‍കുന്നുണ്ട്.

ഫെബ്രുവരിയില്‍ ഒപ്പിട്ട കരാര്‍ പ്രകാരം പത്ത് ദേശീയ വാര്‍ത്തകളും 40 പ്രാദേശിക വാര്‍ത്തകളും ഉള്‍പ്പെടെ പ്രതിദിനം 100 വാര്‍ത്തകള്‍ ഹിന്ദുസ്ഥാന്‍ സമാചാര്‍ പ്രസാര്‍ ഭാരതിക്ക് നല്‍കണം. 2025-ലാണ് കരാര്‍ അവസാനിക്കുക. രണ്ടുവര്‍ഷത്തെ സബ്‌സ്‌ക്രിപ്ഷന് പ്രസാര്‍ ഭാരതി 7.7 കോടി രൂപയാണ് ഹിന്ദുസ്ഥാന്‍ സമാചാറിന് നല്‍കുക. 1948-ല്‍ ആര്‍എസ്എസ് പ്രചാരകനും വിശ്വഹിന്ദു പരിഷത്ത് സഹസ്ഥാപകനുമായ ശിവറാം ശങ്കര്‍ ആപ്‌തെ എം എസ് ഗോള്‍വാള്‍ക്കര്‍ക്കൊപ്പം സ്ഥാപിച്ച ബഹുഭാഷാ വാര്‍ത്താ ഏജന്‍സിയാണ് ഹിന്ദുസ്ഥാന്‍ സമാചാര്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കുറച്ചുവര്‍ഷങ്ങളായി പി ടി ഐയും യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയുമായി നരേന്ദ്രമോദി സര്‍ക്കാരിന് അത്ര നല്ല ബന്ധമല്ല ഉണ്ടായിരുന്നത്. പിടി ഐയുടെ എഡിറ്റര്‍ ഇന്‍ ചീഫായിരുന്ന എം കെ റസ്ദാന്‍ വിരമിച്ചതോടെ തങ്ങളുടെ നോമിനിയെ ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കാന്‍ മോദി സര്‍ക്കാര്‍ പിടി ഐ ബോര്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ സര്‍ക്കാരിനെ അവഗണിച്ച് പി ടി ഐ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിജയ് ജോഷിയെ എഡിറ്റര്‍ ഇന്‍ ചീഫായി തെരഞ്ഞെടുത്തു.

പിന്നീട് അന്യായ സബ്‌സ്‌ക്രിപ്ഷന്‍ ഫീസ് ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് 2017-ല്‍ പി ടി ഐയുടെ സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രസാര്‍ ഭാരതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. പി ടി ഐയെ ഒഴിവാക്കി  ദേശീയവാദ വീക്ഷണകോണില്‍നിന്ന് വാര്‍ത്തകള്‍ അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാന്‍ സമാചാറിനെ തെരഞ്ഞെടുത്തതുവഴി ആര്‍എസ്എസ് അനുകൂല വാര്‍ത്തകള്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

Contact the author

National Desk

Recent Posts

Web Desk 5 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More