ഇനിയും പ്രവര്‍ത്തകര്‍ക്കുനേരെ കയ്യോങ്ങിയാല്‍ യുഡിഎഫ് നേതാക്കളടക്കം തെരുവിലിറങ്ങും- എം എം ഹസന്‍

തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാരിന്റെ നികുതിഭീകരതയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോണ്‍ഗ്രസുകാരുടെയും യൂത്ത് ലീഗുകാരുടേയും നേരേ ഇനിയും കയ്യോങ്ങിയാല്‍ യുഡിഎഫ് നേതാക്കളടക്കം തെരുവിലിറങ്ങുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. ചുവപ്പുകണ്ടാല്‍ വിരണ്ടോടുന്ന കാളയെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയന്‍ കറുപ്പുകണ്ട് വിറളിപിടിച്ച് ഓടുകയാണെന്നും സമരം ചെയ്യുന്ന യുവാക്കളോടുളള പൊലീസ് അതിക്രമം മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്നും എം എം ഹസന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'നികുതിക്കൊളളയ്‌ക്കെതിരെ പ്രതിഷേധിച്ചതിന് അഞ്ചുദിവസത്തിനിടെ അഞ്ചിടത്ത് യൂത്ത് കോണ്‍ഗ്രസുകാരെയും രണ്ടിടത്ത് യൂത്ത് ലീഗുകാരെയും പൊലീസ് തല്ലിച്ചതച്ചു. ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് മര്‍ദ്ദനമേറ്റു. മര്‍ദ്ദനമേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും വേണം. സര്‍ സിപിയുടെ കാലത്തോ ബ്രിട്ടീഷ് ഭരണകാലത്തോ കേട്ടുകേള്‍വിയില്ലാത്ത രീതിയിലാണ് പൊലീസ് പെരുമാറുന്നത്. ഇനിയും ഞങ്ങളുടെ കുട്ടികളെ തല്ലാനാണ് ഭാവമെങ്കില്‍ അതുകണ്ട് കയ്യുംകെട്ടിയിരിക്കില്ല. യുഡിഎഫ് നേതാക്കളും തെരുവിലിറങ്ങും'- എം എം ഹസന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇരട്ടച്ചങ്കനെന്നും ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നവനെന്നും പാര്‍ട്ടിക്കാര്‍ വാഴ്ത്തുന്ന പിണറായി വിജയന്‍ കേരളംകണ്ട ഒരേയൊരു പേടിത്തൊണ്ടനായ വ്യക്തിയാണെന്നും എം എം ഹസന്‍ പറഞ്ഞു. കേരളത്തില്‍ ഇന്നുവരെ ആക്രമിക്കപ്പെട്ടിട്ടുളള ഒരേയൊരു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്നും അദ്ദേഹത്തെ ആക്രമിച്ചത് ഡി വൈ എഫ് ഐക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More