ടിപ്പു സുല്‍ത്താനെ രാഷ്ട്രീയ ആയുധമാക്കാന്‍ അനുവദിക്കില്ലെന്ന് കുടുംബം

ബംഗളുരു: ടിപ്പു സുല്‍ത്താന്റെ പേര് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായോ വിവാദങ്ങള്‍ക്കായോ ഉപയോഗിക്കുന്നവര്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്ന് കുടുംബം. പ്രതിരോധത്തിലാവുമ്പോള്‍ ബിജെപി സര്‍ക്കാര്‍ ടിപ്പുവിന്റെ പേര് ഉയര്‍ത്തിക്കൊണ്ടുവരികയാണെന്നും അത് തങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നുണ്ടെന്നും ടിപ്പു സുല്‍ത്താന്റെ ഏഴാം തലമുറയില്‍പ്പെട്ട സാഹേബ് സാദാ മന്‍സൂര്‍ അലി പറഞ്ഞു. ടിപ്പു സുല്‍ത്താന്റെ കുടുംബത്തിന്റെയും അനുയായികളുടെയും വികാരം വ്രണപ്പെടുത്തുന്നത് കോണ്‍ഗ്രസായാലും ബിജെപിയായാലും അവര്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് മന്‍സൂര്‍ അലി വ്യക്തമാക്കി.

'ടിപ്പു സുല്‍ത്താന്റെ പേര് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. അത് ബിജെപിയായാലും കോണ്‍ഗ്രസായാലും. അവര്‍ ടിപ്പു സുല്‍ത്താന്റെ കുടുംബത്തിന്റെയും അദ്ദേഹത്തിന്റെ അനുയായികളുടെയും വികാരമാണ് വ്രണപ്പെടുത്തുന്നത്. ടിപ്പു സുല്‍ത്താനുവേണ്ടി ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇന്നുവരെ ഒന്നും ചെയ്തിട്ടില്ല. അവര്‍ രാഷ്ട്രീയ നേട്ടത്തിനായി അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കുക മാത്രമാണ് ചെയ്തിട്ടുളളത്. നിങ്ങള്‍ ടിപ്പു ജയന്തി ആഘോഷിച്ചില്ലെങ്കിലും പ്രശ്‌നമില്ല. അദ്ദേഹത്തെക്കുറിച്ചുളള വ്യാജപ്രാചരണങ്ങള്‍ അവസാനിപ്പിക്കണം'- സാഹേബ് സാദാ മന്‍സൂര്‍ അലി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് കാലത്ത് ടിപ്പു സുല്‍ത്താന്റെ പേര് എന്നും വിവാദ വിഷയമാണ്.  ഇത്തവണത്തെ കര്‍ണാടക തെരഞ്ഞെടുപ്പ് കോണ്‍ഗ്രസും ബിജെപിയും തമ്മിലല്ല, സവര്‍ക്കറുടെയും ടിപ്പു സുല്‍ത്താന്റെയും ആശയങ്ങള്‍ തമ്മിലാണെന്ന് അടുത്തിടെ കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞിരുന്നു. രാമനും ഹനുമാനും വോട്ടുചെയ്ത് ടിപ്പുവിന്റെ ആരാധകരെ അടിച്ചോടിക്കണമെന്നും അയാള്‍ പറഞ്ഞിരുന്നു.

Contact the author

National Desk

Recent Posts

Web Desk 21 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 5 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More