ഗുവാഹത്തി: താന്‍ ബീഫ് കഴിക്കാറുണ്ടെന്നും അതില്‍ ഒരു പ്രശ്നവുമില്ലെന്നും മേഘാലയ ബിജെപി അധ്യക്ഷന്‍ ഏണെസ്റ്റ് മാവ്റി. മേഘാലയയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബിജെപി അധ്യക്ഷന്റെ പ്രസ്താവന. ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. 90 ശതമാനം ജനങ്ങളും ക്രിസ്തുമതത്തെ ആരാധിക്കുന്ന ഒരു സംസ്ഥാനത്ത്, ബീഫ് നിരോധനവും സിഎഎയും പോലുളള ബിജെപിയുടെ നിലപാടുകള്‍ അംഗീകരിക്കാന്‍ ജനങ്ങള്‍ തയാറാകുമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ഏണെസ്റ്റ് മാവ്റിയുടെ മറുപടി.
'ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയിട്ട് 9 വര്‍ഷമായി. ഇതുവരെ ഒരു ക്രിസ്ത്യന്‍ പളളിയും ആക്രമിക്കപ്പെടുന്നത് നാം കണ്ടിട്ടില്ല. ബീഫ് കഴിക്കുന്നതിനും ഒരു നിരോധനവുമില്ല. ഞാന്‍ ബീഫ് കഴിക്കാറുണ്ട്. ബിജെപിയിലാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ ഒരു പ്രശ്നവുമില്ല. മേഘാലയയിലെ ജനങ്ങള്‍ ബിജെപിക്കൊപ്പമാണെന്ന് എനിക്ക് ഉറപ്പാണ്. മാര്‍ച്ച് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ നിങ്ങള്‍ക്കത് കാണാനാവും'- ഏണെസ്റ്റ് മാവ്റി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ബിജെപി 60 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പിനുശേഷം അഴിമതിയുടെ കറ പുരളാത്ത പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുമെന്നും മാവ്റി പറഞ്ഞു. ഫെബ്രുവരി 27-നാണ് മേഘാലയയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.