കിം ജോങ് ഉന്നിന്റെ മകളുടെ പേര് മറ്റ് പെണ്‍കുട്ടികള്‍ക്കുവേണ്ട; വിചിത്ര ഉത്തരവ്

പ്യോങ്യാങ്: ഉത്തരകൊറിയയില്‍ പെണ്‍കുട്ടികള്‍ക്ക് ഭരണാധികാരി കിം ജോങ് ഉന്നിന്റെ മകളുടെ പേരിടരുതെന്ന് ഉത്തരവ്. കിം ജോങ് ഉന്നിന്റെ പത്തുവയസുകാരിയായ മകളുടെ പേര് കിം ജു എ എന്നാണ്. ഈ പേരുളള സ്ത്രീകളും പെണ്‍കുട്ടികളും പേര് മാറ്റണമെന്നാണ് ഭരണകൂടത്തിന്റെ നിര്‍ദേശം. ഫോക്‌സ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജു എ എന്ന് പേരുളള സ്ത്രീകള്‍ അവരുടെ ജനന സര്‍ട്ടിഫിക്കറ്റുകള്‍ മാറ്റണമെന്നാണ് നിര്‍ദേശം.

ജിയോങ്ജു സിറ്റിയിലെ സുരക്ഷാ മന്ത്രാലയം ജു എ എന്ന പേരില്‍ റസിഡന്റ് രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള സ്ത്രീകളെ അവരുടെ പേര് മാറ്റാനായി വിളിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഉത്തര കൊറിയയില്‍ ഭരണാധികാരികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പേരുകള്‍ പൊതുജനങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിച്ചതായി നേരത്തെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അടുത്തിടെ നടന്ന സൈനിക പരേഡില്‍ കിം ജോങ് ഉന്നിനും ഭാര്യയ്ക്കുമൊപ്പം മകളും പങ്കെടുത്തിരുന്നു. ഇത് കിമ്മിന്റെ മകളാവും ഉത്തരകൊറിയയുടെ അടുത്ത ഭരണാധികാരി എന്ന തരത്തിലുളള അഭ്യൂഹം ശക്തമാകാന്‍ കാരണമായി. മിസൈല്‍ പരേഡ് കാണാനും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്കൊപ്പം ഭക്ഷണം കഴിക്കാനുമെല്ലാം കിം ജോങ് ഉന്നിനൊപ്പം മകളുമുണ്ടായിരുന്നു.

2022 നവംബര്‍ മുതല്‍ കിമ്മിനൊപ്പം നിരവധി സുപ്രധാന പരിപാടികളില്‍ ജു എ പങ്കെടുത്തിരുന്നു. അടുത്തിടെ യുഎസില്‍വരെ ആക്രമണം നടത്താന്‍ ശേഷിയുളള ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ ജപ്പാന്റെ അധീനതയിലുളള സമുദ്രമേഖലയില്‍ ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. അതിനു സാക്ഷ്യംവഹിക്കാനും കിമ്മിനൊപ്പം ജു എ എത്തിയിരുന്നു.

Contact the author

International Desk

Recent Posts

International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More