ബിബിസി റെയ്ഡ്; എത്ര വിലകുറഞ്ഞ പകവീട്ടല്‍- എ എ റഹിം

തിരുവനന്തപുരം: മാധ്യമ സ്ഥാപനമായ ബിബിസിയുടെ ഓഫീസുകളിൽ ഇ ഡി റെയ്ഡ് നടത്തിയത്തിനെതിരെ വിമര്‍ശനവുമായി എ എ റഹിം എം പി രംഗത്ത്. ബിബിസി ഓഫീസുകളിലെ  റെയ്ഡ് വിലകുറഞ്ഞ പകവീട്ടലാണെന്ന് എ എ റഹിം പറഞ്ഞു. ഇന്ത്യൻ ഭരണഘടന ഉറപ്പ് തരുന്ന ഏതൊരു പൗരനുമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നാക്രമണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'എന്നെ വിമർശിക്കാനുള്ള' മാധ്യമ സ്വാതന്ത്ര്യം ഇവിടെ ഒരുത്തനും അനുവദിച്ചു തന്നിട്ടില്ലെന്ന നരേന്ദ്രമോദിയുടെ ഭീഷണിയാണിത്. ബിബിസിയോട് മാത്രമല്ല, മറ്റെല്ലാ മാധ്യമങ്ങളോടും വ്യക്തികളോടുമെല്ലാമുള്ള സന്ദേശം. എന്നെ വിമർശിച്ചാൽ, തുലച്ചുകളയുമെന്ന ഭീഷണി. അദാനിയുടെ തട്ടിപ്പുകളെ കുറിച്ചു അന്വഷണമില്ല. റെയ്‌ഡില്ല, പ്രതികരണവുമില്ല. ചരിത്രം പറഞ്ഞ ബിബിസിയ്ക്ക് റെയ്ഡ്!!. ഇന്ത്യൻ ജനാധിപത്യം ഇതിനൊക്കെയും കണക്കു ചോദിക്കാതെ കടന്നുപോകില്ല. മോദി സർക്കാരിന്റെ അമിതാധികാര പ്രവണതകൾക്കെതിരെ പ്രതിഷേധിക്കുക' - എ എ റഹിം ഫേസ്ബുക്കില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ന് രാവിലെയാണ് ബിബിസിയുടെ ഇന്ത്യയിലെ ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടത്തിയത്. മുംബൈയിലെയും ഡല്‍ഹിയിലെയും ഓഫീസുകളിലാണ് റെയ്ഡ്  നടന്നത്. റെയ്ഡില്‍ ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് വ്യക്തമാക്കുന്ന ഡോക്യുമെന്ററി ബിബിസി പുറത്തിറക്കിയതിനുപിന്നാലെയാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ഡോക്യുമെന്ററി നിരോധിക്കണമെന്നും ബിബിസി ചാനല്‍ ഇന്ത്യയില്‍ നിരോധിക്കണമെന്നും നിരവധി ഹിന്ദുത്വ- സംഘപരിവാര്‍ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Social Post

ഈജിപ്റ്റല്ല, സുഡാനാണ് പിരമിടുകളുടെ രാജ്യം !

More
More
Web Desk 18 hours ago
Social Post

റോക്കറ്റ് പൊട്ടിത്തെറിച്ചപ്പോള്‍ കയ്യടിച്ച മസ്ക്

More
More
Web Desk 21 hours ago
Social Post

ഇലക്ടറല്‍ ബോണ്ടിലെ മോദിയുടെ മൗനം

More
More
Web Desk 1 day ago
Social Post

436 പേരെ കൊന്നുതിന്ന കടുവ

More
More
Web Desk 1 day ago
Social Post

പാമ്പുകള്‍ ഇല്ലാത്ത രാജ്യം

More
More
Web Desk 2 days ago
Social Post

തോല്‍ക്കാനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരാൾ !

More
More