പോലീസിനെ ഭീഷണിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ്‌; മുഹമ്മദ് ഷിയാസിനെതിരെ കേസ്

കൊച്ചി: പോലീസിനെ ഭീഷണിപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് എറണാകുളം ഡി സി സി അധ്യക്ഷന്‍ മുഹമ്മദ്‌ ഷിയാസിനെതിരെ കേസ്. കെ എസ് യു ജില്ലാ സെക്രട്ടറി മിവ ജോളിയെ പോലീസ് ആക്രമിച്ചതിനെതിരെയാണ് മുഹമ്മദ്‌ ഷിയാസ് പോലീസിനെ ഭീഷണിപ്പെടുത്തി പോസ്റ്റിട്ടത്. ഇത് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് ഡി സി സി അധ്യക്ഷനെതിരെ പോലീസ് കേസ് എടുത്തത്. സൈബര്‍ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

'ഒരു പരിധിവിട്ടാല്‍ ഈ കൈ അവിടെ വേണ്ട എന്ന് വെയ്ക്കും. കളി കോണ്‍ഗ്രസിനോട് വേണ്ടാ'യെന്നാണ് മുഹമ്മദ്‌ ഷിയാസ് ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിനുപിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ഷിയാസിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്. അതേസമയം, ഇത് കള്ളക്കേസാണെന്നും നിയമപരമായി പ്രതിരോധിക്കുമെന്നും എറണാകുളം ഡി സി സി അറിയിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 കഴിഞ്ഞ ദിവസം കളമശേരിയില്‍വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനുനേരേ കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചിരുന്നു. അതിനിടെയാണ് മിവ ജോളി കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരേ നീങ്ങിയത്. ഇതു തടയാനാണ് സി ഐ മിവയുടെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുവലിച്ചത്. മെഡിക്കല്‍ കോളേജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ സൂപ്രണ്ടിനെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More