നികുതി ബഹിഷ്‌കരണാഹ്വാനം നടത്തിയിട്ടില്ല, പിണറായിയുടെ മുന്‍ പ്രഖ്യാപനത്തെ പരിഹസിക്കുകയായിരുന്നു- കെ സുധാകരന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അധിക നികുതി ആരും കൊടുക്കരുതെന്ന ആഹ്വാനം പിന്‍വലിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. താന്‍ സമരത്തിനുളള ആഹ്വാനം നല്‍കുകയായിരുന്നില്ലെന്നും പിണറായി വിജയന്റെ മുന്‍ പ്രഖ്യാപനത്തെ പരിഹസിക്കുകയായിരുന്നെന്നും കെ സുധാകരന്‍ പറഞ്ഞു. 'നികുതി നല്‍കരുതെന്ന് ആഹ്വാനം ചെയ്യുന്നതിനുമുന്‍പ് ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്. ഞാന്‍ സമരത്തിന് ആഹ്വാനം നടത്തുകയല്ല ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിനോടും ആശയവിനിമയം നടത്തിയിരുന്നില്ല. സര്‍ക്കാര്‍ തിരുത്താന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ ബഹിഷ്‌കരണത്തില്‍ ആലോചിച്ച് തീരുമാനമെടുക്കേണ്ടിവരും' -കെ സുധാകരന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അധിക നികുതി ആരും അടയ്ക്കരുതെന്നും അധിക നികുതി അടയ്ക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടായാല്‍ അവരെ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്നുമാണ് കെ സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നത്. 'ഒരു രൂപപോലും കുറയ്ക്കാന്‍ തയാറാകാത്ത ഉളുപ്പില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. നികുതി വര്‍ധന നടപ്പാക്കുകയെന്നത് സര്‍ക്കാരിന്റെ പിടിവാശിയാണ്. പിണറായി വിജയന്റെ പിടിവാശിക്കുമുന്നില്‍ സംസ്ഥാനത്തെ തളച്ചിട്ടു. അധിക നികുതി തന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ അടയ്ക്കില്ലെന്ന് യുഡിഎഫ് ഭരണകാലത്ത് പിണറായി വിജയന്‍ പറഞ്ഞിരുന്നു. നികുതി പിരിക്കാന്‍ ത്രാണിയില്ലാത്ത സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുകയാണ്. തിരുത്തേണ്ടത് തിരുത്തുക തന്നെ വേണം. ഭരണം ജനങ്ങള്‍ക്കുവേണ്ടിയാകണം'- എന്നും അദ്ദേഹം പറഞ്ഞിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More