കേരളം പ്രതീക്ഷയില്ലാത്ത നാടായി മാറിക്കൊണ്ടിരിക്കുകയാണ്- ദയാഭായ്

മസ്‌കറ്റ്: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സാമൂഹ്യപ്രവര്‍ത്തക ദയാ ഭായ്. കേരളം പ്രതീക്ഷയില്ലാത്ത നാടായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ദയാ ഭായ് പറഞ്ഞു. കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായാണ് സര്‍ക്കാര്‍ കാര്യങ്ങള്‍ നീക്കിക്കൊണ്ടിരിക്കുന്നതെന്നും മനുഷ്യന് സാമാന്യം ജീവിക്കാനുളള സാഹചര്യം കേരളത്തില്‍ ലഭിക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. മസ്‌കറ്റില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ദയാ ഭായ് സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചത്.

'ഞാന്‍ കാണുന്ന കേരളം ഹോപ് ലെസ് കേസാണ്. കോര്‍പ്പറേറ്റ് സെക്ടറുകളെ കൂട്ടുപിടിച്ച് പണമുണ്ടാക്കുന്ന പണികള്‍ മാത്രമാണ് ഇവിടെ നടക്കുന്നത്. കേരളത്തില്‍ ഭരണഘടനയില്‍ പറയുന്ന ആര്‍ട്ടിക്കിള്‍ 21 അനുസരിച്ച് ജീവിക്കാനുളള സാഹചര്യമുണ്ടോ? ജനങ്ങളുടെ അടിസ്ഥാന ആവശ്യം അതുമാത്രമാണ്'- ദയാഭായ് പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നോട് സംസാരിക്കാന്‍ തയാറായില്ലെന്നും അവര്‍ ആരോപിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കായുളള ചികിത്സാ ക്യാംപ് പുനരാരംഭിക്കുക, എയിംസിനായി പരിഗണിക്കുന്ന ജില്ലകളില്‍ കാസര്‍ഗോഡിനെയും ഉള്‍പ്പെടുത്തുക, ജില്ലയിലെ ആശുപത്രികളില്‍ വിദഗ്ദ ചികിത്സാ സംഘങ്ങളെ നിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ദയാഭായ് സെക്രട്ടറിയേറ്റിനുമുന്നില്‍ ഉപവാസ സമരം നടത്തിയിരുന്നു. സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് അവര്‍ സമരം അവസാനിപ്പിച്ചത്. 

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More