'എങ്ങനെയാണ് ഇത്തരം ഹര്‍ജികളുമായി വരാന്‍ തോന്നുന്നത്?; ബിബിസി നിരോധിക്കണമെന്ന ഹിന്ദുസേനയുടെ ഹര്‍ജി തളളി സുപ്രീംകോടതി

ഡല്‍ഹി: ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്റെ (ബിബിസി) ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സേന സമര്‍പ്പിച്ച ഹര്‍ജി തളളി സുപ്രീംകോടതി. രാജ്യത്തിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും വളര്‍ച്ച തടയുകയാണ് ബിബിസിയുടെ ലക്ഷ്യമെന്ന് ആരോപിച്ച് ഹിന്ദു സേന അധ്യക്ഷന്‍ വിഷ്ണു ഗുപ്ത സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തളളിയത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 

ഹര്‍ജി സമ്പൂര്‍ണ്ണ അബദ്ധമാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. എങ്ങനെയാണ് ഇത്തരമൊരു ഹര്‍ജിയുമായി കോടതിക്കുമുന്നില്‍ വരാന്‍ തോന്നിയതെന്ന് ചോദിച്ച സഞ്ജീവ് ഖന്ന, കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്നും മുന്നറിയിപ്പ് നല്‍കി. 'ഇത്തരം വാദങ്ങളുമായി എങ്ങനെയാണ് കോടതിയെ സമീപിക്കാന്‍ തോന്നുന്നത്? തെറ്റിദ്ധാരണകളുടെ പുറത്താണ് ഹര്‍ജിയുമായി എത്തിയിരിക്കുന്നത്. എങ്ങനെയാണ് നിങ്ങള്‍ക്ക് ബിബിസിയെ നിരോധിക്കണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെടാനാവുക'- എന്നാണ് സഞ്ജീവ് ഖന്ന പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2002-ലെ ഗുജറാത്ത് കലാപത്തില്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് നേരിട്ടുളള പങ്ക് വ്യക്തമാക്കുന്ന ' ഇന്ത്യ ദ മോദി ക്വസ്റ്റിയന്‍' എന്ന ഡോക്യുമെന്ററി രണ്ടുഭാഗങ്ങളായാണ് ബിബിസി പുറത്തിറക്കിയത്. ആദ്യഭാഗം പുറത്തിറങ്ങിയപ്പോള്‍തന്നെ കേന്ദ്രസര്‍ക്കാര്‍ ഡോക്യുമെന്ററിക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ട്വിറ്ററും യൂട്യൂബും അടക്കമുളള സാമൂഹ്യമാധ്യമങ്ങളില്‍നിന്ന് ലിങ്കുകള്‍ നീക്കംചെയ്യാനും ആവശ്യപ്പെട്ടു. ഡോക്യുമെന്ററി കണ്ടതിന്റെ പേരില്‍ നിരവധി സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു. അതിനുപിന്നാലെയാണ് ബിബിസിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുസേന സുപ്രീംകോടതിയെ സമീപിച്ചത്.

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More