കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത മരവിപ്പിച്ചു; നടപടികളുമായി കേന്ദ്രം

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വര്‍ധിപ്പിച്ച ക്ഷാമബത്ത മരവിപ്പിച്ചു. ജനുവരി 1, 2020 മുതലുള്ള ക്ഷാമബത്ത വര്‍ധനയാണ് മരവിപ്പിച്ചത്. കൊവിഡ്-19 പ്രതിസന്ധി തീരും വരെയാണ് നടപടി. ഈവര്‍ഷം ജൂലൈയിലും അടുത്തവര്‍ഷം ജനുവരിയിലും ഡി.എ പുതുക്കില്ല. അടുത്ത ഒന്നരവര്‍ഷം നിലവിലുള്ള നിരക്കില്‍ തന്നെ ക്ഷാമബത്ത തുടരുമെന്ന് കേന്ദ്ര ധനമന്ത്രാലായം വ്യക്തമാക്കി. കഴിഞ്ഞ മാസമാണ് ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ 21 ശതമാനമാക്കി ഉയർത്തിയത്. എന്നാല്‍, ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഇതു നടപ്പാക്കേണ്ടെന്നാണ് തീരുമാനം. 

അതേസമയം, നിലവിലുള്ള ക്ഷാമബത്താ നിരക്ക് തുടരുമെന്നും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. ക്ഷാമബത്താ വര്‍ദ്ധനവ് മരവിപ്പിച്ചതിലൂടെ 2021 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 27,000 കോടി രൂപയുടെ ചിലവ് കുറയ്ക്കാനാകുമെന്നാണ് കേന്ദ്രസർക്കാർ വിലയിരുത്തൽ. 48 ലക്ഷത്തോളം കേന്ദ്ര സർക്കാർ ജീവനക്കാരെയും 65 ലക്ഷത്തോളം പെൻഷൻകാരേയുമാണ് നടപടി ബാധിക്കുക.

Contact the author

News Desk

Recent Posts

Web Desk 13 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More