സിദ്ദിഖ് കാപ്പന്‍ ജയില്‍മോചിതനായി

ഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയില്‍മോചിതനായി. യുഎപിഎ കേസിലും ഇഡി കേസിലും കഴിഞ്ഞ വര്‍ഷം ജാമ്യം ലഭിച്ചെങ്കിലും വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതിനെത്തുടര്‍ന്ന് ജയില്‍മോചനം നീണ്ടുപോവുകയായിരുന്നു. ജാമ്യവ്യവസ്ഥ പ്രകാരം ജയില്‍മോചിതനായി ആറ് ആഴ്ച്ച ഡല്‍ഹിയില്‍ തങ്ങിയതിനുശേഷം മാത്രമേ കാപ്പന് കേരളത്തിലേക്ക് മടങ്ങിവരാന്‍ സാധിക്കുകയുളളു. 2020 ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദിഖ് കാപ്പനുള്‍പ്പെടെ അഞ്ചുപേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. 

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കത്തിച്ച് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാനായി പോകുമ്പോഴായിരുന്നു അറസ്റ്റ്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം ഹത്രസില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുപി പൊലീസ് കാപ്പനെതിരെ യുഎപിഎ ചുമത്തിയത്. അക്കൗണ്ടിലെത്തിയ 45000 രൂപയുടെ ഉറവിടം വ്യക്തമാക്കാന്‍ കാപ്പന് കഴിഞ്ഞില്ലെന്നാണ് ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പോപ്പുലര്‍ ഫ്രണ്ടുമായി കാപ്പന് ബന്ധമുണ്ടെന്നും അക്കൗണ്ടിലുളള പണം ഹത്രസില്‍ കലാപമുണ്ടാക്കാനായി സ്വീകരിച്ചതാണെന്നുമാണ് ഇഡിയുടെ വാദം. സെപ്റ്റംബര്‍ ഒന്‍പതിന് യുഎപിഎ കേസില്‍ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചു. എന്നാല്‍ ഇഡി രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കുന്നതിനാല്‍ പുറത്തിറങ്ങാനായില്ല. ഡിസംബര്‍ 24-നാണ് ഇഡി കേസില്‍ ജാമ്യം ലഭിച്ചത്. 

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More