ചിന്താ ജെറോമിന്റെ പിഎച്ച്ഡി റദ്ദ് ചെയ്യണം- ഷാഫി പറമ്പില്‍

പാലക്കാട്: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ പിഎച്ച്ഡി റദ്ദ് ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. പാര്‍ട്ടിക്കാര്‍  എന്തുചെയ്താലും അത് അനുവദിക്കുന്ന സാഹചര്യത്തിലേക്ക് സര്‍ക്കാരിന്റെ പ്രവര്‍ത്തനം മാറിയിരിക്കുകയാണെന്നും ചിന്തയുടെ ഗൈഡ് ഉള്‍പ്പെടെയുളളവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. എല്‍കെജി പരീക്ഷയ്ക്കുപോലും വിശ്വാസ്യതയുണ്ടായിരുന്ന കേരളത്തില്‍ പിഎച്ച്ഡിയുടെ വിശ്വാസ്യത സര്‍ക്കാര്‍ ഇല്ലാതാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ ചങ്ങമ്പുഴയുടെ വാഴക്കുല വൈലോപ്പിളളിയുടെതാണ് എന്നെഴുതിയ ചിന്തയുടെ പ്രബന്ധത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. 

ചിന്താ ജെറോമിന്റെ ഡോക്ടറേറ്റ് പ്രബന്ധം റദ്ദാക്കണമെന്ന് ചങ്ങമ്പുഴയുടെ മകള്‍ ലളിത ചങ്ങമ്പുഴയും പ്രതികരിച്ചിരുന്നു. 'ചങ്ങമ്പുഴയുടെ കൃതി വൈലോപ്പിളളിയുടെ പേരില്‍ പരാമര്‍ശിക്കപ്പെട്ട സംഭവത്തില്‍ ഗൈഡിനുള്‍പ്പെടെ വലിയ പിഴവാണ് സംഭവിച്ചത്. സാധാരണക്കാര്‍ക്ക് തെറ്റുപറ്റുന്നതുപോലെയല്ല ഇത്. ഡോക്ടറേറ്റ് നല്‍കിയവും പ്രബന്ധം പരിശോധിച്ച കമ്മിറ്റികളും ഗൈഡുമെല്ലാം ഒരുപോലെ കുറ്റക്കാരാണ്. മനപ്പൂര്‍വ്വം ചെയ്തതാവില്ല. എങ്കിലും ഗവേഷണവും പ്രബന്ധം തയാറാക്കലും ഗൗരവത്തോടെ ചെയ്യേണ്ട കാര്യമാണല്ലോ. അവര്‍ തെറ്റുതിരുത്തി പുതിയ പ്രബന്ധം തയാറാക്കട്ടെ'- ലളിത ചങ്ങമ്പുഴ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നവലിബറല്‍ കാലത്തെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ എന്ന വിഷയത്തിലാണ് ചിന്ത ഗവേഷണം നടത്തിയത്. ഇംഗ്ലീഷ് സാഹിത്യവും ഭാഷയും എന്ന വകുപ്പിനുകീഴില്‍ കേരളാ സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സലറായിരുന്ന ഡോ. പിപി അജയകുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു ചിന്ത ഗവേഷണം നടത്തിയത്. 2021-ലാണ് ചിന്തയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 15 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More