എല്‍ ഡി എഫില്‍ കൂടിയാലോചനകളില്ല - കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: ഇടതുമുന്നണിക്കെതിരെ പരസ്യ വിമര്‍ശനവുമായി കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ. എല്‍ ഡി എഫില്‍ ഇപ്പോള്‍ കൂടിയാലോചനകള്‍ ഉണ്ടാകുന്നില്ലെന്നും വികസന രേഖയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും കെ ബി ഗണേഷ് കുമാര്‍ തുറന്നടിച്ചു. ഓരോ വിഷയത്തിലുമുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ രണ്ട് മാസം മുന്‍പ് എഴുതി വാങ്ങുകയാണ് ചെയ്തത്. റോഡ്‌ നിര്‍മ്മാണത്തിലുള്‍പ്പെടെ കാലതാമസം നേരിടുകയാണെന്നും സംസ്ഥാന്‍ സര്‍ക്കാര്‍ എല്ലാ മേഖലയിലും ചെലവ് ചുരുക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, എല്‍ ഡി എഫ് നിയമസഭാ കക്ഷി യോഗത്തിലും സര്‍ക്കാരിനെതിരെ ഗണേഷ് കുമാര്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടത്തുന്നതെന്നും എം എല്‍ എമാര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ സാധിക്കാത്ത സ്ഥിതി വിശേഷമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും എം എല്‍ എ പറഞ്ഞു. മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവര്‍ത്തനം പരാജയമാണ്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. 

Contact the author

Web Desk

Recent Posts

Web desk 19 hours ago
Keralam

അമിത വേഗത: ഇനി യാത്രക്കാര്‍ക്ക് അപായ സൂചന ലഭിക്കും

More
More
Web Desk 19 hours ago
Keralam

സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി

More
More
Web Desk 1 day ago
Keralam

കേരളം ചോദിച്ചു വാങ്ങിയ ദുരന്തമാണ് പിണറായി വിജയന്റെ ഭരണം - കെ സുധാകരന്‍

More
More
Web Desk 1 day ago
Keralam

ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവന ബാലിശം- സഭാ മുഖപത്രം സത്യാദീപം

More
More
Web Desk 1 day ago
Keralam

ഇന്നസെന്റ്‌ അതീവ ഗുരുതരാവസ്ഥയില്‍

More
More
Web Desk 1 day ago
Keralam

കള്ളക്കഥ മെനഞ്ഞ് ഭിന്നിപ്പിക്കാൻ സുരേന്ദ്രനാവില്ല - കെ ടി ജലീല്‍

More
More