ശ്രീനിവാസന്‍ ജെയ്ന്‍ എന്‍ഡിടിവി വിട്ടു

ഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ ജെയ്ന്‍ എന്‍ഡിടിവി വിട്ടു. ജോലി രാജി വെയ്ക്കുന്ന കാര്യം ശ്രീനിവാസന്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. എന്‍ഡിടിവിയില്‍ മൂന്ന് പതിറ്റാണ്ട് നീണ്ട ഓട്ടം അവസാനിപ്പിക്കുന്നു. രാജി തീരുമാനം എളുപ്പമായിരുന്നില്ല. പക്ഷേ അത് അങ്ങനെയാണ്. കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് അറിയിക്കുമെന്ന്' ശ്രീനിവാസന്‍ ട്വിറ്ററില്‍ കുറിച്ചു.

 എന്‍ഡിടിവിയുടെ പ്രമോട്ടര്‍ കമ്പനിയായ ആര്‍ ആര്‍ പി ആര്‍ (രാധികാ റോയ് പ്രണോയ് റോയ് ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡ്) ന്റെ ഓഹരികള്‍ അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിനുപിന്നാലെ എന്‍ഡിടിവി ഡയറക്ടര്‍ ബോര്‍ഡില്‍നിന്നും പ്രണോയ് റോയും രാധികാ റോയും  രാജിവെച്ചിരുന്നു. കൂടാതെ, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാറും അടുത്തിടെ രാജിവെച്ചിരുന്നു. ഇവര്‍ക്ക് പിന്നാലെയാണ് ശ്രീനിവാസന്‍ ജെയ്ന്‍ രാജിവെച്ച വിവരം പുറത്തുവരുന്നത്. 

ശ്രീനിവാസിന്റെ ട്വീറ്റിന് പിറകെ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്ന് എന്‍ഡിടിവിയുടെ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ നിധി റസ്ധാന്‍ രംഗത്തെത്തി. ''നിങ്ങള്‍ എന്ത് ചെയ്താലും ശോഭിക്കും. വസു, നിങ്ങളെ ഒരുപാട് മിസ് ചെയ്യും, നിങ്ങള്‍ എന്നും ഞങ്ങള്‍ക്കൊരു വഴികാട്ടിയായിരുന്നു, മികച്ച മാധ്യമ പ്രവര്‍ത്തകന് ആശംസകള്‍'' എന്നാണ് നിധി റസ്ധാന്‍ ട്വീറ്ററില്‍ കുറിച്ചത്.

Contact the author

National Desk

Recent Posts

National Desk 19 hours ago
National

രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കി

More
More
National Desk 22 hours ago
National

നടന്‍ അജിത്തിന്‍റെ പിതാവ് അന്തരിച്ചു

More
More
National Desk 23 hours ago
National

ഹിന്ദുത്വ ട്വീറ്റ്; നടന്‍ ചേതന്‍ കുമാറിന് ജാമ്യം

More
More
National Desk 23 hours ago
National

ഓണ്‍ലൈന്‍ ചൂതാട്ട നിരോധന ബില്ല് തിരിച്ചയച്ച് ഗവര്‍ണര്‍; വീണ്ടും പാസാക്കി തമിഴ്നാട് നിയമസഭ

More
More
National Desk 1 day ago
National

ഞാന്‍ ക്യാന്‍സര്‍ ബാധിതയാണ്, നിനക്കായി കാത്തിരിക്കുന്നു; സിദ്ദുവിന് പങ്കാളിയുടെ കത്ത്

More
More
Web Desk 1 day ago
National

ഇന്ത്യയില്‍ ധനികരില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി മുകേഷ് അംബാനി

More
More